കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്; നാല് കാസര്‍കോട് സ്വദേശികളില്‍ നിന്ന് 37 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു

0
174

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള ശ്രമം വര്‍ദ്ധിക്കുന്നതിനാല്‍ പരിശോധന കര്‍ശനമാക്കി കസ്റ്റംസ് വിഭാഗം. ഇന്ന് പുലര്‍ച്ചെ 1.15ന് ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശികളായ 4 പേരില്‍ നിന്ന് പിടികൂടിയത് 725ഗ്രാം തൂക്കം വരുന്ന 37ലക്ഷം രൂപയുടെ സ്വര്‍ണ്ണം.

ക്രൂഡ് രൂപത്തിലും പൊടി രൂപത്തിലും, ആഭരണങ്ങളായും, നാണയങ്ങളായും കട്ടികളായും പാന്റിന്റെ അരക്കെട്ടിലും ശരീരത്തിലും ഒളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്.
ചെങ്കളയിലെ കെമ്പള സിദ്ദീഖ്, ആറങ്ങാടിയിലെ മടമ്പിലത്ത് ഇര്‍ഷാദ്, ചട്ടഞ്ചാലിലെ മുഹമ്മദ് അബ്ദുല്‍ഖാദര്‍, പെരിയയിലെ മുഹമ്മദ് റിയാസ് എന്നിവരാണ് കസ്റ്റംസിന്റെ വലയിലായത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ ഇ വികാസ്, സൂപ്രണ്ട്മാരായ വിപി ബേബി, പി സി ചാക്കോ,നന്ദകുമാര്‍, ഇന്‍സ്പെക്ടര്‍മാരായ ദിലീപ് കൗശല്‍, മനോജ്‌ യാദവ്, ജോയ് സെബാസ്റ്റ്യന്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് സ്വര്‍ണം പിടികൂടിയത്. ഈ മാസം കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 2കോടിയോളം രൂപയുടെ സ്വര്‍ണ്ണമാണ് പിടികൂടിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here