കോഴിക്കോട് വര്‍ക്ക് ഷോപ്പില്‍ തീപിടിത്തം; പന്ത്രണ്ടോളം ബെൻസ്​ കാറുകൾ കത്തി നശിച്ചു

0
145

കോഴിക്കോട്​: (www.mediavisionnews.in) കുന്ദമംഗലത്തിനടുത്ത് മുറിയനാലില്‍ ബെൻസ്​ വർക്ക്​ഷോപ്പിൽ വന്‍തീപ്പിടിത്തം. എട്ട്​ ബെൻസ്​ കാറുകൾ പൂർണമായും നാല്​ കാറുകൾ ഭാഗികമായും കത്തി നശിച്ചു. ഷോപ്പിനകത്തെ യന്ത്രങ്ങളും മറ്റു സാധന സാമ​ഗ്രികളും കത്തി നശിച്ചിട്ടുണ്ട്​.

 കോഴിക്കോട്​ സ്വദേശി ​ജോബി എന്നയാളുടെ ഉടമസ്ഥതയിലുള്ള എമിറേറ്റ്സ് മോട്ടോഴ്സ് എന്ന മെക്കാനിക്കല്‍ ഷോപ്പിനാണ് ഇന്നു പുലര്‍ച്ചെ 5.45ഓടെ തീപിടിച്ചത്. തീ പിടിച്ചത്​ നാട്ടുകാൾ കണ്ട്​ പൊലീസിനെ അറിയിക്കുകയായിരുന്നു.

kgm-fire-car-16-05-2020.jpg

തീ പിടിത്തത്തിന്​ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ്​ പ്രാഥമിക നിഗമനം. വെള്ളിമാടുകുന്ന് അഗ്നി രക്ഷാ സേനയിൽ നിന്ന്​ മൂന്ന്​ യൂണിറ്റും, നരിക്കുനിയിൽ നിന്ന്​ രണ്ട്​ യൂണിറ്റും എത്തിയാണ്​ തീയണച്ചത്. കുന്ദമംഗലാ പൊലീസും സ്ഥലത്തെത്തി.

burned-car-16-05-2020.jpg

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here