കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
294

കാസർകോട് (www.mediavisionnews.in) ഇന്ന് ജില്ലയിൽ 3 പേർക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ മാസം 19 ന് കുവൈറ്റിൽനിന്നും വന്ന പീലിക്കോട് സ്വദേശിനിയായ 33 വയസുകാരി ,17 ന് ദുബായിൽനിന്നും വന്ന മധൂർസ്വദേശിയായ 68 വയസ്സുകാരൻ, 21 ന് മഹാരാഷട്രയിൽനിന്നും ബസ് മാർഗം വന്ന ചെമ്മനാട് സ്വദേശിയായ 29 വയസ്സുകാരൻ, എന്നിവർക്കാണ് ഇന്ന് കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിട്ടുള്ളത്.

ഇന്ന് കേരളത്തില്‍ 58 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും കൊല്ലം, ഇടുക്കി, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതുകൂടാതെ 7 എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here