ലോക്ക് ഡൗണ്‍ കാലയളവില്‍ സംസ്ഥാനത്ത് കുറ്റകൃതൃങ്ങളില്‍ വന്‍ കുറവെന്ന് പോലീസ്

0
144

തിരുവനന്തപുരം (www.mediavisionnews.in): കൊവിഡ് 19നെ പ്രതിരോധിക്കാന്‍ രാജ്യം ലോക്ക് ഡൗണിലായിട്ട് രണ്ടാഴ്ച പിന്നിടുന്നു. പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് തടഞ്ഞും കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ സജീവമാകുകയാണ് പൊലീസ്.  

ഇതിനിടെ ലോക്ക് ഡൗണ്‍ മൂലം രാജ്യത്തെ വായുമലിനീകരണത്തിന്റെ തോത് കുറഞ്ഞെന്നും അന്തരീക്ഷവായു മെച്ചപ്പെട്ടെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സംസ്ഥാനത്തിനും ആശ്വാസകരമായ ഒരു വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായിരിക്കുകയാണെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. കുറ്റകൃത്യങ്ങളിലും കുറ്റവാളികളുടെ എണ്ണത്തിലും ഈ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ വന്‍ കുറവാണ് ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.

കുറ്റവാളികൾക്കും കുറ്റകൃത്യങ്ങൾക്കും ലോക്ക്:ലോക്ക് ഡൗൺ കാലയളവിൽ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവ്.#keralapolice

Posted by Kerala Police on Monday, April 6, 2020

LEAVE A REPLY

Please enter your comment!
Please enter your name here