കര്‍ണാടക അതിര്‍ത്തി തുറക്കാന്‍ ധാരണയായെന്ന് കേന്ദ്രം; ഹര്‍ജികള്‍ സുപ്രീംകോടതി തീര്‍പ്പാക്കി

0
157

ന്യൂഡൽഹി (www.mediavisionnews.in) : കേരള അതിർത്തി കർണാടക സർക്കാർ മണ്ണിട്ട്​ അടച്ചതുമായി ബന്ധപ്പെട്ട്​ ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്​നം പരിഹരിച്ചതായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ തലപ്പാടി വഴി കർണാടകയിലേക്ക്​ കടത്തി വിടാൻ തീരുമാനമായതായും അതിനുള്ള പ്രോ​ട്ടോകോൾ നിശ്ചയിച്ചതായും കേന്ദ്ര സർക്കാർ പറഞ്ഞു. 

കേരള, കർണാടക ചീഫ്​ സെക്രട്ടറിമാരുടെ​ സംയുക്ത യോഗത്തിലാണ്​ തർക്ക​ പരിഹാരമുണ്ടായതെന്ന്​ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രത്തി​​െൻറ വിശദീകരണത്തെ തുടർന്ന്​ കോടതി ഹരജി തീർപ്പാക്കി.

ഇരു സംസ്ഥാനങ്ങളുടെയും ചീഫ്​ സെക്രട്ടറിമാരെയും വിളിച്ചിരുത്തി പ്രശ്​നം രമ്യമായി പരിഹരിക്കണമെന്ന്​ സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട്​ നിർദേശിച്ചിരുന്നു. ഇതി​​െൻറ അടിസ്ഥാനത്തിലാണ്​ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here