കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
213

കാസർകോട് (www.mediavisionnews.in): ഇന്ന് ജില്ലയിൽ ആകെ ഏഴ് പേർക്ക് ആണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. കാസർകോട് മുൻസിപ്പൽ ഏരിയയിൽ നിന്നും 36, 26 വയസ്സുള്ള പുരുഷന്മാരും, എട്ടു വയസ്സുള്ള ആൺകുട്ടിയും, മൊഗ്രാൽ പുത്തൂരിൽ നിന്നും 33 വയസ്സുള്ള സ്ത്രീയും, മധുർ നിന്നും 29വയസ്സുള്ള പുരുഷനും, കുമ്പളയിൽ നിന്നും 35വയസ്സുള്ള പുരുഷൻ, മുളിയാർ നിന്നും 16 വയസ്സുള്ള ആൺകുട്ടി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് ഉള്ളത് ഇതിൽ നാലുപേർ ദുബായിൽനിന്ന് വന്നവരും ബാക്കിയുള്ളവർക്ക് കോൺടാക്ട് മുഖേനയാണ് രോഗം പിടിപെട്ടിട്ടുള്ളത്.

ഇതിനിടെ മാർച്ച് മാസം ദുബായിൽ നിന്നെത്തിയ 54 വയസ്സുള്ള തളങ്കര സ്വദേശി യുടെയും , 31വയസ്സുള്ള ഉദുമ സ്വദേശി യുടെയും, 27 വയസ്സുള്ള കാസർഗോഡ് തുരുത്തി സ്വദേശി യുടെയും രണ്ടുതവണയായി അയച്ച സാമ്പിൾ റിസൾട്ടുകൾ നെഗറ്റീവ് ആയിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ ഇന്ന് ഏഴ് പേർക്ക് കൂടി രോഗം സ്ഥരീകരിച്ചു. തൃശ്സൂർ, കണ്ണൂർ ജില്ലകളിൽ ഓരോ ആൾക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇത് വരെ സംസ്ഥാനത്ത് 295 പേർക്ക് രോഗം സ്ഥരീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here