മംഗളൂരു ആസ്പത്രിയില്‍ പോകുകയായിരുന്ന ആംബുലന്‍സ് കര്‍ണാടക പൊലീസ് തടഞ്ഞു;കാസര്‍കോട് യുവതി ആംബുലന്‍സില്‍ പ്രസവിച്ചു

0
165

കാസര്‍കോട് (www.mediavisionnews.in) : പൂര്‍ണ ഗര്‍ഭിണിയെയും കൊണ്ട് മംഗളൂരു ആസ്പത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് അതിര്‍ത്തിയില്‍ കര്‍ണാടക പൊലീസ് തടഞ്ഞു. ഇതേ തുടര്‍ന്നുള്ള മടക്കയാത്രക്കിടെ യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതിയാണ് ആംബുലന്‍സില്‍ പ്രസവിച്ചത്.

ഇതോടെ യുവതിയെയും കുഞ്ഞിനെയും മൊഗ്രാലിലെ ഒരു വീട്ടിലെത്തിച്ച ശേഷം പിന്നീട് കാസര്‍കോട് ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും ആസ്പത്രിയില്‍ ചികിത്സയിലാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here