കോവിഡ് 19; പള്ളികളിൽ അംഗസ്നാനത്തിനുള്ള ഹൗള് ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കി

0
132

കോഴിക്കോട്: (www.mediavisionnews.in) കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ പള്ളികളിൽ അംഗസ്നാനത്തിന്(വുളു) ഹൗള് ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കി മസ്ജിദുകൾ. ജുമുഅ നമസ്കാരം, പ്രാർത്ഥന എന്നിവ ലഘൂകരിക്കാനും തീരുമാനിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് കർശന ജാഗ്രത വേണമെന്ന് പണ്ഡിതർ ആവശ്യപ്പെട്ടു.

കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ, കടുത്ത നിയന്ത്രണങ്ങൾ പാലിക്കാൻ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ഉൾപ്പടെ പള്ളികളിൽ വിശ്വാസികൾ ഒത്തുകൂടുന്ന സമയങ്ങളിൽ ജാഗ്രത പുലർത്താൻ സജ്ജീകരണം ഏർപ്പെടുത്തിയത്. വീട്ടില്‍ നിന്ന് സമ്പൂര്‍ണ്ണ അംഗശുദ്ധിവരുത്തി ഹൗള് ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് ഇതിനകം പള്ളികളിൽ നിർദേശം നൽകി. പല പള്ളികളിലും ഹൗളുകൾ വറ്റിച്ച് പകരം പൈപ്പ് വഴിയാണ് അംഗസ്നാനം നടത്തുന്നത്.

വളരെ വേഗത്തിൽ കുറഞ്ഞ സമയം കൊണ്ട് പ്രാർത്ഥനയും നമസ്കാരവും പൂർത്തിയാക്കി പിരിഞ്ഞു പോകാനുള്ള ക്രമീകരണവും ഏർപ്പെടുത്തി. അത്യാഹിത ഘട്ടങ്ങളിൽ വിശ്വാസികൾ നമസ്കാരത്തിൽ നിർവ്വഹിക്കുന്ന പ്രത്യേക പ്രാർഥനയായ നാസിലത്തിന്റെ ഖുനൂതും വിവിധയിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here