ഉപ്പള സോങ്കാലിൽ പോലീസ് സംഘത്തെ ആക്രമിച്ച കേസിൽ പ്രതികൾക്ക് മൂന്നുവർഷം തടവും പിഴയും

0
122

കാസർകോട്: (www.mediavisionnews.in) പ്രതിയെ അന്വേഷിച്ചുചെന്ന എസ്.ഐ. ഉൾപ്പെടെയുള്ള പോലീസ് സംഘത്തെ ആക്രമിച്ച് സാരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും ജില്ലാ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ശിക്ഷവിധിച്ചു. ഉപ്പള സോങ്കാൽ പ്രതാപ് നഗറിലെ അബ്ദുൾ ആരിഫ് എന്ന അച്ചു(42), മുഹമ്മദ് റഫീഖ് (41) എന്നിവർക്കാണ് ശിക്ഷ. വധശ്രമത്തിന് മൂന്നുവർഷവും പിഴയും ഔദ്യോഗികകൃത്യനിർവഹണം തടഞ്ഞതിന് രണ്ടുവർഷവുമാണ് അസി. സെഷൻസ് ജഡ്ജി എം.ഷുഹൈബ് വിധിച്ചത്. രണ്ടും ഒന്നിച്ചനുഭവിച്ചാൽ മതി.

2012 ജനുവരി 22-ന് രാത്രി 11.30-ഒാടെയാണ് സംഭവം. നിരവധി കേസിലുൾപ്പെട്ട ആരിഫ് വാടക ക്വാർട്ടേഴ്സിലുണ്ടെന്ന് വിവരംകിട്ടി ചെന്നതാണ് അന്നത്തെ അന്നത്തെ മഞ്ചേശ്വരം സബ് ഇൻസ്‌പെക്ടറും ഇപ്പോൾ പഴയങ്ങാടി സർക്കിൾ ഇൻസ്‌പെക്ടറുമായ എം.രാജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ മുഹമ്മദ് ഇസ്മായിൽ, ഡ്രൈവർ വിജയൻ എന്നിവരടങ്ങുന്ന സംഘം.

അച്ചുവിന്റെ സംസാരം പുറത്തുനിന്ന് കേട്ട പോലീസ് ഇയാളോട് ഇറങ്ങിവരാനാവശ്യപ്പെട്ടു. വീട്ടിൽ പുരുഷൻമാരാരുമില്ലെന്ന് ഭാര്യ വിളിച്ചുപറഞ്ഞു. വീണ്ടുമാവശ്യപ്പെട്ടപ്പോൾ അല്പംകഴിഞ്ഞ് വരാമെന്നുപറഞ്ഞു. ഇതിനിടെ മതിൽ ചാടിക്കടന്നെത്തിയ പ്രതികൾ പോലീസ് സംഘത്തെ ആക്രമിച്ചു. സാരമായി പരിക്കേറ്റ രാജേഷ് മംഗളൂരു ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ വി.മോഹനൻ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here