ഹൊസങ്കടി മൊര്‍ത്തണയില്‍ കഞ്ചാവ് വില്‍പനക്കെതിരെ പരാതി നല്‍കിയ വിരോധത്തില്‍ വീടുകയറി അക്രമം; മൂന്നുപേര്‍ക്ക് പരിക്ക്

0
144

ഹൊസങ്കടി: (www.mediavisionnews.in) കഞ്ചാവ് വില്‍പനക്കെതിരെ പരാതി നല്‍കിയതിന്റെ വിരോധത്തില്‍ 11 അംഗ സംഘം വീടുകയറി അക്രമം നടത്തിയതായി പരാതി. മൂന്നുപേരെ പരിക്കേറ്റ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊസങ്കടി മൊര്‍ത്തണയിലെ മുഹമ്മദലി (44), ഉമ്മ മറിയുമ്മ (65), ഭാര്യ സഫ്‌നാസ് (33) എന്നിവരെയാണ് കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവമെന്ന് പറയുന്നു.

രണ്ട് മാസം മുമ്പ് മുഹമ്മദലിയുടെ വീടിന് സമീപം കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തെ കുറിച്ച് മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിരുന്നുവത്രെ. ഇതിന്റെ വിരോധത്തിലാണ് മര്‍ദ്ദനമെന്ന് പറയുന്നു. ഇന്നലെ രാത്രി വീട്ടിലെത്തിയ സംഘം മുഹമ്മദലി വാതില്‍ തുറന്നപ്പോള്‍ അകത്തുകയറി അക്രമിക്കുകയായിരുന്നുവത്രെ.
മൊര്‍ത്തണയിലും പരിസരങ്ങളിലും കഞ്ചാവ് സംഘം അഴിഞ്ഞാടുന്നതില്‍ നാട്ടുകാര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here