സാംസങ് ഗാലക്‌സി എ71 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍; മികച്ച ഫീച്ചറുകള്‍

0
115

സാം സങ് ഗാലക്‌സി എ71 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മികച്ച ഫീച്ചറുകളുമായാണ് ഗാലക്‌സി എ70യുടെ പിന്‍ഗാമി എത്തിയിരിക്കുന്നത്. ഇന്‍ഫിനിറ്റി ഒ ഡിസ്‌പ്ലേ, ക്വാഡ് റിയര്‍ ക്യാമറ, 4500 എംഎഎച്ച്‌ ബാറ്ററി എന്നിവ ഫോണിന്റെ മുഖ്യ സവിശേഷതകളാണ്.

29,999 രൂപയാണ് സാംസങ് ഗാലക്‌സി എ71 ന്റെ എട്ട് ജിബി റാം + 128 ജിബി സ്‌റ്റോറേജ് പതിപ്പിന് വില. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് സില്‍വര്‍, പ്രിസം ക്രഷ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുക.

ഡിസംബറില്‍ വിയറ്റ്‌നാമിലാണ് സാംസങ് ഗാലക്‌സി എ71 ആദ്യമായി അവതരിപ്പിച്ചത്. ആറ് ജിബി റാമിന്റേയും, എട്ട് ജിബി റാമിന്റേയും രണ്ട് പതിപ്പുകളാണ് അവിടെ പുറത്തിറക്കിയത്.

എന്നാല്‍ ഇന്ത്യയില്‍ എട്ട് ജിബി റാം പതിപ്പ് മാത്രമേ എത്തിച്ചിട്ടുള്ളൂ.

ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 2.0 ആണ് ഫോണില്‍. 6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഓ ഡിസ്‌പ്ലേ, ക്വാല്‍കോം ഒക്ടാകോര്‍ പ്രൊസസര്‍ എന്നിവയുണ്ട്. ക്വാഡ് ക്യാമറയില്‍ 64 മെഗാപിക്‌സലിന്റെ പ്രധാന ക്യാമറയാണുള്ളത്. ഇത് കൂടാതെ 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, അഞ്ച് എംപി ഡെപ്ത് സെന്‍സര്‍, അഞ്ച് എംപി മാക്രോ സെന്‍സ് എന്നിവയും ക്വാഡ് ക്യാമറ മോഡ്യൂളില്‍ ഉള്‍പ്പെടുന്നു. 32 എംപിയുടെ സെല്‍ഫി ക്യാമറയാണ് ഫോണിനുള്ളത്.

128 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള ഫോണില്‍ 512 ജിബി വരെയുള്ള മൈക്രോ എസ്ഡി കാര്‍ഡുകള്‍ ഉപയോഗിക്കാം.

ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കായി ബഹുഭാഷാ ടൈപ്പിങ്, ഫോണിലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളിലെ ഉള്ളടക്കം തിരയാന്‍ സാധിക്കുന്ന ഫൈന്‍ഡര്‍ എന്ന ഫീച്ചര്‍. സ്‌ക്രീന്‍ഷോട്ടുകള്‍ ഒറ്റ ടാപ്പില്‍ സേവ് ചെയ്യാനും എഡിറ്റ് ചെയ്യാനും സാധിക്കുന്ന സ്മാര്‍ട്ട് ക്രോപ്പ് ഫീച്ചര്‍ എന്നിവയും സാംസങ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here