മുസ്​ലിംകൾക്ക്​ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച്​ തമിഴ്​നാട്​ സർക്കാർ

0
136

ചെ​ന്നൈ (www.mediavisionnews.in) : സം​സ്​​ഥാ​ന​ത്ത്​ പൗ​ര​ത്വ നി​യ​മ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ശ​ക്തി​പ്പെ​ട​വെ മു​സ്​​ലിം​ക​ൾ​ക്ക്​ നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ. ബു​ധ​നാ​ഴ്​​ച രാ​വി​ലെ നി​യ​മ​സ​ഭ​യി​ൽ ച​ട്ടം 110​ പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി​സാ​മി​യാ​ണ്​ ഇൗ ​പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

വ​ഖ​ഫ്​ ബോ​ർ​ഡ്​ അം​ഗീ​കാ​ര​മു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്​​ത്​ വി​ര​മി​ച്ച ഇ​മാം, പ​ണ്ഡി​ത​ൻ​മാ​ർ , അ​റ​ബി​ക്​ അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ പെ​ൻ​ഷ​ൻ 1,500 രൂ​പ​യി​ൽ​നി​ന്ന്​ 3,000 രൂ​പ​യാ​യി ഉ​യ​ർ​ത്തി. ചെ​ന്നൈ​യി​ൽ 15 കോ​ടി രൂ​പ ചെ​ല​വി​ൽ ഹ​ജ്ജ്​ ഹൗ​സ്​ നി​ർ​മി​ക്കും. പ​ണ്ഡി​ത​ന്മാ​ർ​ക്ക്​ പു​തി​യ ഇ​രു​ച​ക്ര വാ​ഹ​നം വാ​ങ്ങു​ന്ന​തി​ന്​ 25,000 രൂ​പ​യോ വാ​ഹ​ന​ത്തി​​െൻറ 50 ശ​ത​മാ​നം തു​ക​യോ സ​ബ്​​സി​ഡി​യാ​യി അ​നു​വ​ദി​ക്കും.

ബ​ജ​റ്റി​ൽ മു​സ്​​ലിം പ​ള്ളി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ഞ്ചു​കോ​ടി രൂ​പ പ്ര​ത്യേ​ക​മാ​യി വ​ക​യി​രു​ത്തി​യി​രു​ന്നു. ജ​യ​ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​മാ​യ ഫെ​ബ്രു. 24 സം​സ്​​ഥാ​ന പെ​ൺ​ശി​ശു സം​ര​ക്ഷ​ണ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here