ഹെ​ല്‍​മെ​റ്റി​ല്ലാ​തെ യാ​ത്ര; പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി ഗ​താ​ഗ​ത വ​കു​പ്പ്, ഇ​ന്ന് മാ​ത്രം കു​ടു​ങ്ങി​യ​ത് 537 പേ​ര്‍

0
175

തി​രു​വ​ന​ന്ത​പു​രം: (www.mediavisionnews.in) ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം പി​ടി​കൂ​ടു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ പി​ന്‍​സീ​റ്റി​ലി​രു​ന്ന് യാ​ത്ര ചെ​യ്ത 537 പേ​ര്‍​ക്കെ​തി​രെ​യാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ന് പി​ഴ ചു​മ​ത്തി​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ ഹെ​ല്‍​മെ​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്ത​തി​ന് ഡ്രൈ​വ​ര്‍​മാ​രു​ള്‍​പ്പ​ടെ ആ​കെ 1,046 പേ​ര്‍​ക്കെ​തി​രെ ഇ​ന്ന് പി​ഴ ചു​മ​ത്തി.

സീ​റ്റ് ബ​ല്‍​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത 150 പേ​ര്‍​ക്കും പി​ഴ ചു​മ​ത്തി. വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍​ക്ക് 1,213 പേ​രി​ല്‍ നി​ന്നാ​യി 7,32,750 രൂ​പ​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് ഇ​ന്ന് പി​ഴ ഈ​ടാ​ക്കി​യ​ത്. ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ലെ ര​ണ്ട് പേ​രും ഹെ​ല്‍​മെ​റ്റ് ധ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ഡ്രൈ​വ​റി​ല്‍ നി​ന്നാ​ണ് പി​ഴ ഈ​ടാ​ക്കു​ന്ന​ത്.

നി​ല​വി​ലെ നി​യ​മ​മ​നു​സ​രി​ച്ച്‌, ഹെ​ല്‍​മ​റ്റി​ല്ലാ​തെ​യും സീ​റ്റ് ബ​ല്‍​റ്റി​ല്ലാ​തെ​യും യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍​ക്ക് 500 രൂ​പ​യാ​ണ് പി​ഴ​യാ​യി സം​സ്ഥാ​ന​സ​ര്‍​ക്കാ​ര്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. നി​യ​മം ലം​ഘി​ക്കു​ന്ന​ത് തു​ട​ര്‍​ന്നാ​ല്‍ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​തു​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here