കര്‍ണ്ണാടകയില്‍ 8 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ;അയല്‍വാസി പിടിയില്‍

0
201

ബെംഗളൂരു (www.mediavisionnews.in) :കര്‍ണാടകയിലെ കര്‍ബുര്‍ഗിയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലില്‍ തള്ളി. കല്‍ബുര്‍ഗിയിലെ ചിഞ്ചോളി താലൂക്കിലാണ് സുലേപേട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേസില്‍ പ്രതിയായ യെല്ലപ്പ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ കുട്ടി സ്‌കൂളില്‍ എത്താതിരുന്നതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. കുട്ടിയുടെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രദേശവാസിയായ യെല്ലപ്പ എന്നായള്‍ക്കൊപ്പം ഉച്ചനേരത്ത് കുട്ടിയെ കണ്ടതായി ചിലര്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടി ചോദ്യം ചെയ്‌തെങ്കിലും പെണ്‍കുട്ടിയെ താന്‍ കണ്ടില്ലെന്നായിരുന്നു ഇയാളുടെ മറുപടി. സംശയം തോന്നിയ വീട്ടുകാര്‍ സുലേപത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ പൊലീസ് സ്ഥലത്ത് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

ചോക്ലേറ്റ് നല്‍കി കുട്ടിയെ കൂട്ടിക്കൊണ്ടുപ്പോയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് പീഡിപ്പിച്ച് കൊലപ്പെടുത്തുകയും മൃതദേഹം കനാലില്‍ ഉപേക്ഷിക്കുകയുമായിരുന്നു. പോലീസ് അന്വേഷണത്തില്‍ മുല്ലമാരി ഇറിഗേഷന്‍ പദ്ധതിയുടെ കനാലില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പ്രതിയുടെ അടിവസ്ത്രങ്ങളും രക്തക്കറകളും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here