സുരക്ഷാ അപാകത; മാരുതി സുസുകി 63,493 കാറുകള്‍ തിരികെ വിളിക്കുന്നു

0
183

ദില്ലി (www.mediavisionnews.in) : ഐ.എസ്.ജി (ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍) സിസ്റ്റത്തിലെ സുരക്ഷാ അപാകത കാരണം മാരുതി സുസുകി 63,493 മൈല്‍ഡ്-ഹൈബ്രിഡ് പതിപ്പുകള്‍ തിരികെ വിളിക്കുന്നു.

അടുത്തിടെ പുറത്തിറക്കിയ X-L6, സിയാസ്, എര്‍ട്ടിഗ തുടങ്ങിയ മൈല്‍ഡ് ഹൈബ്രിഡ് മോഡലുകള്‍ തിരിച്ചുവിളിക്കാന്‍ പോകുന്നുവെന്ന് വെള്ളിയാഴ്ച കമ്പനി അറിയിച്ചു.

നിലവിലുള്ള സ്റ്റോക്കുകളുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ നിര്‍മ്മാതാക്കള്‍ ഡീലര്‍ഷിപ്പുകളോട് ആവശ്യപ്പെട്ടതായും കമ്പനി അറിയിച്ചു. ഈ മോഡലുകള്‍ ഫാക്ടറിയില്‍ നിന്ന് കയറ്റിവിടുന്നതും നിര്‍ത്തലാക്കും.

ബാധിക്കപ്പെട്ട ഉടമകള്‍ക്ക് അവരുടെ കാറുകള്‍ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി റിപ്പയര്‍ ചെയ്തു നല്‍കുമെന്നും അതേ കാലയളവില്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ പകരം വാഹനങ്ങള്‍ നല്‍കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കുന്നു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here