മംഗൽപ്പാടി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെ കേസ്

0
297

ബന്തിയോട്: (www.mediavisionnews.in) വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുകയും ബോധരഹിതനായി വീണപ്പോള്‍ വീട്ടിലെത്തിച്ച് തടിതപ്പുകയും ചെയ്ത സംഭവത്തില്‍ നാല് അധ്യാപകര്‍ക്കെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മംഗൽപ്പാടി കുക്കാര്‍ സ്‌കൂളിലെ അധ്യാപകരായ ഉമേശ്, ഷാജി, ലത, ലജിത എന്നിവര്‍ക്കെതിരെയാണ് കേസ്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് സംഭവം. സ്‌കൂളിലെ കസേര തകര്‍ത്തുവെന്നാരോപിച്ചായിരുന്നു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതെന്നാണ് പരാതി. വിദ്യാര്‍ത്ഥി ബോധരഹിതനായി വീണപ്പോള്‍ കാറില്‍ വീട്ടിലെത്തിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. തുടര്‍ന്നാണ് വീട്ടുകാര്‍ ചൈല്‍ഡ് ലൈന്‍ അധികൃതരെ വിവരമറിയിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here