ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍, ആരോഗ്യ കാര്‍ഡ് വിതരണം ചെയ്തു

0
142

ഉപ്പള (www.mediavisionnews.in): ക്യാന്‍സര്‍ രോഗബാധിതരുടെ ചികിത്സക്ക് ഏറെ പ്രയോജനകരം ആകുന്ന ആരോഗ്യ കാര്‍ഡ് ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ വിതരണം ചെയ്തു. മംഗലാപുരം ദേര്‍ളകട്ട, യേനപ്പോയ മെഡിക്കല്‍ കോളേജ് ജനറല്‍ ഫിസിഷ്യന്‍ ഡോക്ടര്‍ വിപിന്‍ദാസ്, ഉപ്പള ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മുഹമ്മദ് മോണു ഹിന്ദുസ്ഥാന് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

ഉപ്പളയിലെയും പരിസരത്തെയും ക്യാന്‍സര്‍ രോഗികള്‍ക്ക് എന്നും സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയിട്ടുള്ള കൂട്ടായ്മയാണ് ഉപ്പള കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍. ചടങ്ങില്‍ ജനറല്‍ കണ്‍വീനര്‍ സിദ്ദീഖ് കൈകമ്പ സ്വാഗതവും, മജീദ് നന്ദിയും പറഞ്ഞു. അബൂ തമാം, ഓ.എം. റഷീദ്,ഹനീഫ് ഗോള്‍ഡ് കിങ്, തമ്പാന്‍ മാസ്റ്റര്‍.മഹ്മൂദ്‌കൈകമ്പ, അഷാഫ് മൂസ, റൈഷാദ്ഉപ്പള. മെഹമൂദ് ഉപ്പള ഗേറ്റ്, വനിതാ വിംഗ് സെക്രട്ടറി സുജാത ഷെട്ടി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here