സർക്കാർ ഫയലുകൾ റെയിൽവേ പ്ലാറ്റ്ഫോമിൽ; ഫയലുകൾ കണ്ടെത്തിയത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട കവറിൽ

0
286

കണ്ണൂർ: (www.mediavisionnews.in) ഇരുപതോളം വകുപ്പുകളുടെ ഫയലുകളടങ്ങിയ കെട്ട് കണ്ണൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ. പ്ലാറ്റ്‌ഫോമിൽക്കിടന്ന ഫയലിന് അവകാശികൾ ഇതുവരെ എത്തിയില്ല. വാട്സാപ്പടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ വിവരം നൽകിയിട്ടും ബന്ധപ്പെട്ട ഉദ്യാഗസ്ഥർ ഇതറിഞ്ഞമട്ടില്ല. വിവരം വാട്സാപ്പിലൂടെ അറിഞ്ഞ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി റെയിൽവേ സ്റ്റേഷനിലെത്തി വിവരം തിരക്കിയിരുന്നു.

മൂന്നുദിവസം മുൻപാണ് തിരുവനന്തപുരത്തെ ഒരു തുണിക്കടയുടെ കവർ പ്ലാറ്റ്‌ഫോമിൽ കണ്ടത്. വിവരമറിഞ്ഞ് സ്റ്റേഷൻ മാസ്റ്റർ കവർ പരിശോധിച്ചു. തുറന്നപ്പോഴാണ് കേരളസർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഫയലുകളടങ്ങിയ കെട്ട് കണ്ടത്. ഇ-1 സെക്‌ഷൻ എന്ന് ഇതിൽ എഴുതിയിട്ടുണ്ട്. കെട്ടിനുള്ളിൽ 20-ലധികം വകുപ്പുകളുടെ ചെറിയ ഫയലുകളുണ്ട്.

കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ വകുപ്പുകളുടേതാണ് ഫയലുകൾ. കാസർകോട് വിജിലൻസ് ഡിവൈ.എസ്.പി. ഓഫീസ്, ജില്ലകളിലെ ഡി.എം.ഒ. ഓഫീസ്, ലേബർ ഓഫീസ്, വനം വകുപ്പ്, ഐ.ടി.ഐ. തുടങ്ങിയവയുടെ ഫയലുകൾ ഇക്കൂട്ടത്തിലുണ്ട്. ഒക്ടോബർ 29-ന് കണ്ണൂരിൽ എ.ജി.(അക്കൗണ്ടന്റ് ജനറൽ)യുടെ അദാലത്തുണ്ടായിരുന്നു. അതിൽ സമർപ്പിച്ച ഫയലുകളാണിവയെന്നാണ് സൂചന. ഫയലുകൾ സുരക്ഷിതമായി സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here