കന്നഡ അറിയാത്ത അദ്ധ്യാപകരുടെ നിയമനം ; പൊതുതാത്പര്യ ഹര്‍ജി നല്‍കി പരിഹാരം കാണാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി തയാറാവണം : അഡ്വ കെ ശ്രീകാന്ത്

0
414

കാസര്‍ഗോഡ്: (www.mediavisionnews.in) ജില്ലയിലെ കന്നഡ സ്കൂളുകളില്‍ കന്നഡ അറിയാത്ത അദ്ധ്യാപകരുടെ നിയമനം അവസാനിപ്പിക്കണമെന്നും ഇതിനായി ജില്ലാ പഞ്ചായത്ത് യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കണമെന്നും, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ കെ ശ്രീകാന്ത്. ഭാഷാ നൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണമെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ അദ്ദേഹം വ്യക്തമാക്കി.

കാസര്‍ഗോഡ് ജില്ലയിലെ ഭാഷാ നൂനപക്ഷമായ കന്നട മാധ്യമ സ്കൂളുകളില്‍ കന്നട അറിയാത്ത അദ്ധ്യാപകന്മാരെ നിയമിച്ചതുമായി ബദ്ധപ്പെട്ട വിഷയം ജില്ലാ പഞ്ചായത്ത് ഭരണ സമിതി പലതവണ ചര്‍ച്ച ചെയ്തതാന്നെങ്കിലും ഒരു പരിഹാരവും ഇതുവരെ ഉണ്ടായിട്ടില്ല. ഏറ്റവും അവസാനമായി കഴിഞ്ഞ മാസം 29 ന് ചേര്‍ന്ന ഭരണ സമിതി യോഗത്തില്‍ എടുത്ത തീരുമാന പ്രകാരം ഇത്തരം അദ്ധ്യാപകന്മാരെ നിയമിക്കരുതെന്ന് ബന്ധപ്പെട്ട ഡിഡിഇക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു .

പക്ഷെ ഈ നിര്‍ദ്ദേശം കാട്ടില്‍ പറത്തികൊണ്ട് ഹൊസ്ദുര്‍ഗ്ഗ് ഹൈസ്കൂളില്‍ നിയമനം നടത്തുകയും മൂടംബൈയല്‍ സ്കൂളില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സ്കൂളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുകയും ചെയ്തതായി ശ്രീകാന്ത് ആരോപിച്ചു. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദ്ദേശത്തിന്റെ ലംഘനവും ഭരണസമിതിയെ അവഹേളിക്കലുമാണെന്ന് അദ്ദേഹം പറഞ്ഞു.

29/10 / 2019 ന്റെ ഭരണ സമിതി യോഗ തീരുമാന പ്രകാരം 2/11/ 2019 ന് പൊതുവിദ്യഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥിനെ നേരില്‍ കണ്ട് ഈ വിഷയത്തില്‍ ഇടപ്പെടാന്‍ ആവശ്യപ്പെടാനും തീരുമാനിച്ച പ്രകാരം മന്ത്രിയെ കാണുകയും ചെയ്തിരുന്നു . പക്ഷെ മന്ത്രി ഈ കാര്യത്തില്‍ അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഇടപ്പെടാന്‍ തയ്യാറായില്ലെന്നും ആയതിനാല്‍ ഈ വിഷയം ജില്ലാ പഞ്ചായത്ത് ഭരണ സമിതി വളരെ ഗൗരവത്തില്‍ അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരള പി എസ് സിയും സംസ്ഥാന സര്‍ക്കാരും ഭാഷാ നൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുത്തിരിക്കുകയാണ്. ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന സ്കൂളുകളില്‍ ഇത്തരം ഭരണഘടനാ അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്ബോള്‍ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കേണ്ടത് ജില്ലാ പഞ്ചായത്തിന്റെയും കൂടി കടമയാണെന്നും ആയതിനാല്‍ മേല്‍ പറഞ്ഞ നിയമനം ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ച്‌ ഭാഷാ നൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണമെന്നും ശ്രീകാന്ത് പറഞ്ഞു.

പൊതു പരീക്ഷ അടുത്തു വരുന്നതിനാല്‍ ഈ വിഷയം ചര്‍ച്ച ചെയ്യാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ഇത് സംബന്ധിച്ച്‌ ഭരണസമിതിയുടെ ഒരു അടിയന്തിര യോഗം വിളിച്ചു ചേര്‍ക്കച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകാന്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. ജി .സി ബഷീറിന് കത്ത് നല്‍കി.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here