മഞ്ചേശ്വരത്ത് 101 പ്രശ്നസാധ്യതാ ബൂത്തുകൾ

0
171

മഞ്ചേശ്വരം (www.mediavisionnews.in): ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്ത് 101 പ്രശ്നസാധ്യതാ ബൂത്തുകൾ ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച റിപ്പോർട്ടിൽ മണ്ഡലത്തിലെ 73 സ്ഥലങ്ങളുടെ പട്ടികയാണുള്ളത്. ചിലയിടങ്ങളിൽ ഒന്നിലധികം ബൂത്തുകൾ ഉള്ളതിനാലാണ് പട്ടികയിൽ 73 സ്ഥലങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. 198 ബൂത്തുകളിലായി 2,14,810 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്.

പ്രശ്നസാധ്യതാ ബൂത്തുകൾ പ്രവർത്തിക്കുന്ന സ്ഥലങ്ങൾ:

കുഞ്ചത്തൂർ ജി.വി.എച്ച്.എസ്.എസ്. (കിഴക്കേ കെട്ടിടം വടക്കുഭാഗം), ഉദ്യാവരത്തോട്ട ജി.എം.എൽ.പി.എസ്. (കിഴക്കുഭാഗം), മഞ്ചേശ്വരം ജി.എൽ.പി. സ്കൂൾ. ഉദ്യാവര. റെയിൽവേ ഗേറ്റിന്‌ സമീപം (കിഴക്കുഭാഗം), മഞ്ചേശ്വരം ജി.എൽ.പി. സ്കൂൾ. ഉദ്യാവര. റെയിൽവേ ഗേറ്റിനു സമീപം (പടിഞ്ഞാറെ കെട്ടിടം), എസ്.എ.ടി.എച്ച്.എസ്. മഞ്ചേശ്വരം, ബങ്കര മഞ്ചേശ്വരം ജി.എച്ച്.എസ്. (കിഴക്കുഭാഗത്തെ തെക്കേ കെട്ടിടം), വാമഞ്ചൂർ ജി.എൽ.പി. സ്കൂൾ, പാവൂർ ഫാത്തിമ ഇംഗ്ലീഷ് മീഡിയം സ്കൂൾ, പൊയ്യ എം.ജി.എൽ.സി., കാളിയൂർ സെയ്ന്റ് ജോസഫ്‌സ് എ.യു.പി. സ്കൂൾ(പ്രധാന കെട്ടിടം), പാത്തൂർ ബാക്രബയൽ എ.യു.പി. സ്കൂൾ, കൊടലമുഗറു ശ്രീ വാണീവിജയ എ.യു.പി. സ്കൂൾ, കൊടലമുഗറു ശ്രീ വാണീവിജയ ഹൈസ്കൂൾ, കൊടലമുഗറു ശ്രീ വാണീവിജയ ഹൈസ്കൂൾ (വടക്ക് ഭാഗം), ആനക്കൽ എ.യു.പി. സ്കൂൾ, കടമ്പാർ ജി.യു.പി. സ്കൂൾ (പുതിയ കെട്ടിടത്തിന്റെ പടിഞ്ഞാറ്ുഭാഗം), കടമ്പാർ ജി.എച്ച്.എസ്., മൂഡംബയൽ ജി.യു.പി. സ്കൂൾ(കിഴക്കു ഭാഗം), കുളൂർജി.എൽ.പി.എസ്.(കിഴക്കുഭാഗം), സുങ്കതകട്ടെ സെയ്‌ന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ(കിഴക്കേ കെട്ടിടം), മീയപ്പദവ് വിദ്യാവർധക എ.യു.പി.എസ്.(കിഴക്കുഭാഗം), മിയപ്പദവ് വനിതാ ജാഗ്രതി ഓഫീസ്, തോട്ടത്തൊടി വാണീവിലാസ എ.യു.പി.എസ്.(കിഴക്കുഭാഗം), അട്ടഗോളി നവോദയ നഗർ അങ്കണവാടി, മൂസോടി ജി.എൽ.പി. സ്കൂൾ, ഉപ്പള ജി.എച്ച്.എസ്., മുളിഞ്ച ജി.എൽ.പി. സ്കൂൾ (പടിഞ്ഞാറുഭാഗം), മുളിഞ്ച ജി.എൽ.പി. സ്കൂൾ(കിഴക്കേ കെട്ടിടം), ഐല ശ്രീ ശാരദാ ബോവീസ് എ.യു.പി. സ്കൂൾ(കിഴക്കുഭാഗം), കുർച്ചിപ്പള്ള ജി.എച്ച്.യു.പി. സ്കൂൾ(പടിഞ്ഞാറുഭാഗം), ബേക്കൂർ ജി.എച്ച്.എസ്.(പുതിയ കെട്ടിടം), ഉപ്പള അയ്യൂർ ജമാഅത്തുൽ ഇസ്‌ലാമിയ എ.യു.പി. സ്കൂൾ(പ്രധാന കെട്ടിടം), മംഗൽപ്പാടി ജി.എച്ച്.എസ്.എസ്. ഐല മൈതാൻ പ്ലസ് ടു ബ്ലോക്ക്, മംഗൽപ്പാടി ജി.ഡബ്ല്യു. എൽ.പി. സ്കൂൾ, ഷിറിയ എം.ജി.എൽ.സി. (പുതിയ കെട്ടിടം), ഷിറിയ ജി.എച്ച്.എസ്. (പടിഞ്ഞാറ്ുഭാഗം-രണ്ടെണ്ണം), ഷിറിയ ജി.എച്ച്.എസ്.(വടക്കുഭാഗത്തെ കെട്ടിടം), കുരുഡപ്പദവ് എ.യു.പി.എസ്., പൈവളിഗെ ജി.എച്ച്.എസ്. (കിഴക്കേ കെട്ടിടം, വടക്കുഭാഗം), പൈവളിഗെ ജി.എച്ച്.എസ്. (തെക്കേ കെട്ടിടം), പൈവളിഗെ നഗർ ജി.എച്ച്.എസ്.എസ്., പെർമുദെ ബാഡൂർ പെർമുദെ പരമേശ്വരി എ.എൽ.പി. സ്കൂൾ(പടിഞ്ഞാറു ഭാഗം), ബായാർ ഹെഡ്ഡാരി എ.യു.പി. സ്കൂൾ, ബായാർ അവള എ.എൽ.പി. സ്കൂൾ, പെറുവാടി എ.എൽ.പി. സ്കൂൾ, ബേരിപ്പദവ് വിദ്യാരണ്യ എ.എൽ.പി. സ്കൂൾ, ബംബ്രാണ ജി.ബി.എൽ.പി. സ്കൂൾ(പഴയ കെട്ടിടം), ബംബ്രാണ ജി.ബി.എൽ.പി. സ്കൂൾ (പുതിയ കെട്ടിടം), ഉജാർഉൾവാർ ജി.ബി.എൽ.പി. സ്കൂൾ, ഉജാർഉൾവാർ ജി.ബി.എൽ.പി. സ്കൂൾ(തെക്കുഭാഗം), ആരിക്കാടി ജി.ബി.എൽ.പി. സ്കൂൾ, ഇച്ചിലംപാടി എ.എസ്.ബി.എസ്., കൊടിയമ്മെ ജി.യു.പി.എസ്., മുളിയടുക്ക എം.ജി.എൽ.സി. പ്രധാന കെട്ടിടം, മുളിയടുക്ക അങ്കണവാടി, കുമ്പള ജി.ഡബ്ല്യു.എൽ.പി. സ്കൂൾ, പേരാൽ ജി.ജെ.ബി.എസ്. (പടിഞ്ഞാറെ കെട്ടിടം), കന്തൽ എ.എൽ.പി. സ്‌കൂൾ, ബദൂർപ്പദവ് എ.എൽ.പി. സ്കൂൾ(വടക്കുഭാഗം), അംഗഡിമുഗർ ജി.എച്ച്.എസ്.എസ്. (പ്രധാന കെട്ടിടം കിഴക്ക് ഭാഗം), അംഗഡിമുഗർ ജി.എച്ച്.എസ്.എസ്. (പ്രധാന കെട്ടിടം പടിഞ്ഞാറ് ഭാഗം), പുത്തിഗെ എ.ജെ.ബി. സ്കൂൾ, മുഗു ജി.ജെ.ബി. സ്കൂൾ(വടക്കുഭാഗം), സൂരംബയൽ ജിഎസ്.ബി.എസ്., കണ്ണൂർ ജി.എൽ.പി. സ്കൂൾ, ചവർക്കാട് കമ്യൂണിറ്റി ഹാൾ (എൺമകജെ ഗ്രാമപ്പഞ്ചായത്ത്), നെൽക്ക വാഗ്‌ദേവി എ.എൽ.പി. സ്കൂൾ(കിഴക്ക് ഭാഗം), പെർള ശ്രീ സത്യനാരായണ ഹൈസ്കൂൾ, എൽക്കാന എ.ജെ.ബി. സ്‌കൂൾ, പഡ്രെ ജി.എച്ച്.എസ്.എസ്. (പുതിയ കെട്ടിടം).

പ്രശ്നബൂത്തിൽ എട്ടുവീതം പോലീസ്

സാധാരണ ബൂത്തുകളിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെയാണ് ക്രമസമാധാനപാലനത്തിന് നിയോഗിക്കാറുള്ളത്. പ്രശ്നസാധ്യതാ ബൂത്തുകളിൽ ഇക്കുറി എട്ടുവീതം പോലീസുകാരെ നിയോഗിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. കണ്ണൂരിൽനിന്നും ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആവശ്യത്തിന് പോലീസുകാരെ എത്തിക്കാനാകുമെന്നതിനാലാണിത്.

ക്രമസമാധാനപാലനത്തിനായി റോഡുകളിൽ പോലീസ് പട്രോളിങ് വ്യാപകമാക്കാനും തീരുമാനമുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഇറക്കാനായി റിസർവ് പോലീസുകാരെയും സജ്ജരാക്കുന്നുണ്ട് .

കർണാടകവുമായി അതിർത്തി പങ്കിടുന്ന 27 ബൂത്തുകളിൽ വെബ് കാസ്റ്റിങ് നടത്താനും നേരത്തേ തന്നെ തിരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിട്ടുണ്ട്. പ്രശ്നസാധ്യതാ ബൂത്തുകളിലും വെബ് കാസ്റ്റിങ് നടത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

സംസ്ഥാന അതിർത്തിയിൽനിന്ന് അഞ്ചു കിലോമീറ്റർ പരിധിയിലെ ബൂത്തുകളിലാണ് നിലവിൽ വെബ് കാസ്റ്റിങ് തീരുമാനിച്ചിരിക്കുന്നത്. കള്ളവോട്ടും കൃത്രിമവും തടയുന്നതിന്റെ ഭാഗമായി വോട്ടെടുപ്പ് ദിവസം 42 മൈക്രോ ഒബ്‌സർവർമാർ മണ്ഡലത്തിലുടനീളം പര്യടനം നടത്തും.

വോട്ടെണ്ണൽ പൈവളിഗെ നഗറിൽ

പൈവളിഗെനഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് മഞ്ചേശ്വരം നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുക.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here