മഞ്ചേശ്വരത്തെ പോരാട്ടം മതേതരത്വവും ഫാഷിസവും തമ്മിൽ: സി. മമ്മൂട്ടി

0
139

ഉപ്പള: (www.mediavisionnews.in) മഞ്ചേശ്വരത്തെ പോരാട്ടം മതേതരത്വവും ഫാഷിസവും തമ്മിലാണെന്ന് സി. മമ്മൂട്ടി എം.എൽ.എ പറഞ്ഞു. ഈ പോരാട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എം.സി ഖമറുദ്ദീനെ വിജയിപ്പിക്കണമെന്നും വർഗീയ ഫാഷിസ്റ്റ് ശക്തിയായ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു. മംഗൽപ്പാടി പഞ്ചായത്ത് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉപ്പള സി.എച്ച് സൗധത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ എം.ബി യൂസഫ് അധ്യക്ഷത വഹിച്ചു. കൺവീനർ സത്യൻ സി ഉപ്പള സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, കർണാടക എം.എൽ എ യു.ടി ഖാദർ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹിമാൻ, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിൽ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാലകൃഷ്ണൻ പെരിയ, വിനോദ് കുമാർ പള്ളയിൽ വീട്, പി.വി സുരേഷ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ അസീസ് ഹാജി മരിക്കെ, കെ. മുഹമ്മദ് കുഞ്ഞി, പി.എം മുനീർ ഹാജി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫ്, ജില്ലാ പ്രസിഡന്റ് അഷറഫ് എടനീർ, യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വൽ, മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ, ജനറൽ സെക്രട്ടറി എം.അബ്ബാസ്, അഷറഫ് കർള, ഗോൾഡൻ റഹിമാൻ, എ.കെ. ആരിഫ്, ഇ.വി ലക്ഷ്മണൻ, എം.എച്ച് ജനാർദ്ദനൻ, കരിവെള്ളൂർ വിജയൻ, അഡ്വ. എം.ടി.പി കരീം, ലത്തീഫ് നീലഗിരി, ആയിഷത്ത് താഹിറ, മുംതാസ് സമീറ, ഫരീദ സക്കീർ , ഷുക്കൂർ ഹാജി, അബ്ബാസ് ഓണന്ത, എം.കെ അലി, പി.എം സലീം, നാട്ടക്കൽ അബ്ദുൽ ഖാദർ ഹാജി പ്രസംഗിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here