മഞ്ചേശ്വരത്ത് എം.സി ഖമറുദ്ധീനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു

0
166

മഞ്ചേശ്വരം  (www.mediavisionnews.in) :മഞ്ചേശ്വരത്ത് എം.സി ഖമറുദ്ധീനെ യു.ഡി.എഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. നിലവില്‍ കാസർഗോഡ് ജില്ലാ പ്രസിഡന്‍റാണ് എം.സി ഖമറുദീൻ. പാണക്കാട് നടന്ന ചര്‍ച്ചയിലാണ് ഖമറുദ്ദീന്‍റെ സ്ഥാനാര്‍ഥിത്വം തീരുമാനമായത്.

നിയമസഭയിലേക്ക് ആദ്യമായാണ് എം.​സി. ഖ​മ​റു​ദ്ദീ​ൻ മത്സരിക്കുന്നത്. ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടിക്കാണ് തെരഞ്ഞെടുപ്പ് ചുമതല.

മ​ഞ്ചേ​ശ്വ​രത്തെ മു​സ്​​ലിം ലീ​ഗ്​ സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ലീഗിൽ ത​ർ​ക്കമുണ്ടായിരുന്നു. സം​സ്​​ഥാ​ന ട്ര​ഷ​റ​ർ സി.​ടി. അ​ഹ​മ്മ​ദ​ലി​യു​ടെ പേ​രും സ്ഥാനാർഥിയായി പ​രി​ഗ​ണ​ന​യി​ലു​ണ്ടായിരുന്നു. ഇ​ത്​ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും മ​ണ്ഡ​ല​ത്തി​ന്​ പു​റ​ത്തു​ള്ള​വ​ർ വേ​ണ്ടെ​ന്നു​മു​ള്ള യൂ​ത്ത്​ ലീ​ഗ്​ നി​ല​പാ​ടാ​ണ്​ ത​ർ​ക്ക​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​വ​ർ ഇന്നലെ പാ​ണ​ക്കാ​​ട്ടെ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്​ നേ​രി​യ ബ​ഹ​ള​ത്തി​നി​ട​യാ​ക്കിയിരുന്നു.

മ​ഞ്ചേ​ശ്വ​രം ​​ബ്ലോ​ക്ക്​​ പ​ഞ്ചാ​യ​ത്ത്​ പ്ര​സി​ഡ​ൻ​റ്​​ എ.​കെ.​എം. അ​ശ്​​റ​ഫി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​യിരുന്നു​ ഒ​ര​ു വി​ഭാ​ഗ​ത്തി​​​െൻറ ആ​വ​ശ്യം. മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള​യാ​ളാ​ണ്​ അ​ശ്​​റ​ഫ്. ഇ​വി​ടെ സ്വാ​ധീ​ന​മു​ള്ള ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മ്മ​ത​നു​മാ​ണെ​ന്ന്​​ അ​വ​ർ പ​റ​യു​ന്നു​.

ക​ഴി​ഞ്ഞ​ത​വ​ണ 89 വോ​ട്ടി​നാ​ണ്​ അ​ബ്​​ദു​റ​സാ​ഖ്​ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി കെ. ​സു​രേ​ന്ദ്ര​നെ തോ​ൽ​പി​ച്ച​ത്. അ​തി​നാ​ൽ പു​റ​ത്തു​നി​ന്നു​ള്ള​യാ​ൾ മ​ത്സ​രി​ച്ചി​ട്ട്​ കാ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ടാ​ണി​വ​ർ​ക്ക്. അ​ശ്​​റ​ഫി​നു​വേ​ണ്ടി യൂ​ത്ത്​ ലീ​ഗ്​ പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്യ​മാ​യി നി​ല​കൊ​ണ്ട​താ​ണ്​ ഇന്നലെ ന​ട​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​വാ​തി​രി​ക്കാ​ൻ കാ​ര​ണം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here