പെരിങ്കടി ബീച്ച് ഫ്രെയിം ഉദ്ഘാടനം ചെയ്തു

0
166

ഉപ്പള (www.mediavisionnews.in)  മംഗൽപാടി പഞ്ചായത്തിലെ പെരിങ്കടിയിൽ ബീച്ച് ഫ്രെയിമിന്റെ ഉദ്ഘാടനം നടത്തി. പെരിങ്ങാടിക്കാരുടെ കളിയും ചിരിയും എന്ന ബാനറിൽ നടത്തിയ പരിപാടി നാടിന്റെ തന്നെ ഒരു ആഘോഷമായി മാറി.

ആബാലവൃദ്ധം ജനങ്ങൾ പങ്കെടുത്ത ചടങ്ങ്, നാടിന്റെ ഐക്യവും അഖണ്ഡതയും വിളിച്ചോതുന്നതായിരുന്നു. മംഗൽപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ശാഹുൽ ഹമീദ് ബന്തിയോട്പരിപാടി ഉദ്ഘാടനം ചെയ്തു, ഓ.എം റഷീദ്, അബ്ദുള്ള മാളിക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പരിപാടിയോടനുബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും യുവജനങ്ങൾക്കും കലാകായിക മത്സരങ്ങൾ നടത്തി. പെരിങ്കരിയുടെ ആഘോഷത്തിൽ പങ്കു ചേരാൻ മറുനാട്ടിൽ നിന്ന് പോലും ആളുകൾ എത്തിച്ചേർന്നിരുന്നു. മാലിക്, സവാദ്, അജ്മൽ, ജുറൈജ്, സയാഫ്, സാലി, ഇർഷാദ്, ഹമീദ്, ആദിൽ എന്നിവരായിരുന്നു മുഖ്യ സംഘാടകർ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here