ധനമന്ത്രി ശനിയാഴ്ച മാധ്യമങ്ങളെ കാണും; ജിഎസ്ടിയിൽ പൊളിച്ചെഴുത്തിനു സാധ്യത

0
153

ന്യൂ​ഡ​ല്‍​ഹി: (www.mediavisionnews.in) രാ​ജ്യ​ത്തു സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍​ക്കും സൂ​ച​ന​ക​ള്‍​ക്കു​മി​ടെ ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ ശ​നി​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളെ കാ​ണും. സാമ്പ​ത്തി​ക പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച നി​ര്‍​ണാ​യ​ക പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചേ​ക്കു​മെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ജി​എ​സ്ടി നി​ര​ക്കു​ക​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഘ​ട​നാ​പ​ര​മാ​യ മാ​റ്റം വ​രു​ത്തി​യേ​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ണ്ട്. അ​ങ്ങ​നെ​യെ​ങ്കി​ല്‍, ഏ​റ്റ​വും താ​ഴ്ന്ന നി​കു​തി സ്ലാ​ബി​ലാ​കും മാ​റ്റം വ​രു​ത്തു​ക. ജി​എ​സ്ടി​യി​ലെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​യ അ​ഞ്ചു ശ​ത​മാ​നം വ​ര്‍​ധി​പ്പി​ച്ച്‌ എ​ട്ടു ശ​ത​മാ​ന​മാ​ക്കി ഉ​യ​ര്‍​ത്തും. വാ​ഹ​ന​ങ്ങ​ള്‍, ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ എ​ന്നി​വ​യു​ടെ നി​കു​തി നി​ര​ക്കി​ലും മാ​റ്റം വ​രു​ത്തും. 

ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന വാ​ഹ​ന മേ​ഖ​ല​യ്ക്ക് ഇ​ള​വു ന​ല്‍​കും. യാ​ത്രാ​വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി 28 ശ​ത​മാ​ന​ത്തി​ല്‍​നി​ന്നു 18 ശ​ത​മാ​ന​മാ​ക്കി​യേ​ക്കും. 12 ശ​ത​മാ​നം, 18 ശ​ത​മാ​നം നി​കു​തി സ്ലാ​ബു​ക​ള്‍ ല​യി​പ്പി​ക്കാ​നു​ള്ള നി​ര്‍​ദേ​ശ​വും പ​രി​ഗ​ണ​നി​യി​ലു​ണ്ട്. ജി​എ​സ്ടി കൗ​ണ്‍​സി​ലി​ല്‍ ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്ത​ശേ​ഷ​മാ​കും തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​ക.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ. 

LEAVE A REPLY

Please enter your comment!
Please enter your name here