മാൽവെയർ കടന്നുകയറി; ഫോണിൽ ഈ ആപ്പ് ഉണ്ടെങ്കിൽ ഉടൻ റിമൂവ് ചെയ്യുക !

0
190

ന്യൂദല്‍ഹി (www.mediavisionnews.in):  ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്പുകളെല്ലാം ഗൂഗിളിന്റെ കർശന നിരീക്ഷണത്തിലാണ്. ചില ആപ്പുകളിൽ മാൽവെയറുകളും, ഫോണിന്റെ പ്രവർത്തനത്തെ തന്നെ ബാധിക്കുന്ന മറ്റ് വൈറസുകളും കടന്നുകൂടിയതാണ് ഈ കർശന നിരീക്ഷണത്തിന് കാരണം. ഈ നിരീക്ഷണവലയവും ബേധിച്ച് മാൽവെയറുകൾ കടന്നുകയറിയ ക്യാംസ്‌കാനറാണ് ഇന്ന് ടെക്ക് ലോകത്തെ ആശങ്കയിലാക്കിയിരിക്കുന്നത്.

ചിത്ര രൂപത്തിലുള്ള ഡോക്യുമെന്റുകൾ പിഡിഎഫായി കൺവേർട്ട് ചെയ്യുന്ന ആപ്പാണ് ക്യാംസ്‌കാനർ.

ആപ്പിൽ മാൽവെയറുകൾ കടന്നുകൂടുകയും ചില പെയ്ഡ് സർവീസുകൾക്കായി ഉപഭോക്താക്കളെ നിർബന്ധിക്കുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ട ഗൂഗിൾ അധികൃതർ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നും നീക്കം ചെയ്തിരിക്കുകയാണ്. ആപ്പ് ഫോണിലുണ്ടെങ്കിൽ അതുകൊണ്ട് തന്നെ നീക്കം ചെയ്യുന്നതാണ് സുരക്ഷിതം.

കാസ്പ്പർസ്‌കൈ ഗവേഷകരുടെ റിപ്പോർട്ട് പ്രകാരം ാപ്പിൽ ട്രോജനാണ് കടന്നുകയറിയിരിക്കുന്നത്. ‘trojan-dropper.androidos.necro.n’ എന്ന ട്രോജൻ ഡ്രോപ്പർ മൊഡ്യൂളാണ് ആപ്പിൽ കയറിപ്പറ്റിയത്.

100 മില്യണിന് മുകളിൽ ഡൗൺലോഡുകളാണ് ക്യാംസ്‌കാനറിന് ഉള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here