ഗോവധത്തിന് കടുത്ത ശിക്ഷകള്‍ നടപ്പാക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍ , പുതിയ നിയമത്തിന് മൂര്‍ച്ചയേറും

0
162

ബംഗ്ലുരു (www.mediavisionnews.in): 9 വര്‍ഷത്തിന് മുമ്പ് എടുത്ത് കളഞ്ഞ ഗോവധ നിരോധന നിയമത്തെ പുതിയ ഭേദഗതികളോടെ കര്‍ശനമാക്കാന്‍ കര്‍ണാടക സര്‍ക്കാരിന്റെ നീക്കം. ബീഫ് നിരോധനമടക്കം ശക്തമായ നടപടികള്‍ ബിജെപി സര്‍ക്കാറിന്‌റെ ഭാഗത്ത് നിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എല്ലാതരം കന്നുകാലികളും നിയമത്തിന്റെ പരിധിയില്‍ വന്നേക്കും.

2018 ലെ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ശക്തമായ ഗോവധ നിരോധന നിയമം കൊണ്ടുവരുമെന്ന് ബിജെപി ഉറപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ മാസമാണ് ഗോരക്ഷക സെല്‍ മുഖ്യമന്ത്രി യെദ്യുരപ്പക്ക് കടുത്ത നിയമങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചത്. അതേസമയം പുതിയ ഭേദഗതികള്‍ ശുപാര്‍ശ ചെയ്യുന്ന കരട് രേഖ മാധ്യമങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ ഗോരക്ഷക സെല്‍ തയ്യാറായില്ല.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here