മാന്ദ്യം കടക്കുന്നു, വില്പന കുറയുന്നു, ലക്സ്‌ , ലൈഫ്ബോയ് സോപ്പുകളുടെ വില കുറച്ച് ഹിന്ദുസ്ഥാൻ ലീവർ

0
175

ന്യൂദല്‍ഹി (www.mediavisionnews.in)  : കടുത്ത മത്സരവും വിൽപ്പനയിലെ തളര്‍ച്ചയും മറികടക്കാന്‍ പ്രമുഖ എഫ് എം സി ജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ സോപ്പ് ഉത്പന്നങ്ങളുടെ വിലകുറച്ചു. ലക്‌സ്, ലൈഫ്‌ബോയ്, ഡോവ് തുടങ്ങിയ സോപ്പുകളുടെ വിലയിലാണ് കമ്പനി കുറവ് വരുത്തിയിരിക്കുന്നത്.

ലക്‌സ്, ലൈഫ്‌ബോയ് തുടങ്ങിയ വിഭാഗത്തിലുള്ള സോപ്പുകളുടെ വിലയില്‍ നാലുശതമാനം മുതല്‍ ആറുശതമാനംവരെയാണ് കുറച്ചത്. പല ബ്രാൻഡുകളും ഫ്രീ ഓഫർ നൽകിയാണ് വില്പന മാന്ദ്യം നേരിടുന്നത്. മൂന്ന് സോപ്പിന് ഒരെണ്ണം സൗജന്യമെന്ന ഓഫർ ചില പ്രമുഖ ബ്രാൻഡുകൾ നൽകുന്നുണ്ട്.

ഇതിനിടയിലാണ് ഹിന്ദുസ്ഥാൻ ലിവർ വിലയിൽ കുറവ് വരുത്തിയത്. 21000 കോടി രൂപ വരുന്ന ഇന്ത്യയിലെ ബാത്ത് സോപ്പുകളിൽ ഹിന്ദുസ്ഥാൻ ലിവറിന്റെ ബ്രാൻഡുകൾ തന്നെയാണ് മുൻപന്തിയിൽ. ഏറ്റവും കൂടുതൽ വില്പനയുള്ള സോപ്പുകളിൽ ഒന്ന് ലൈഫ് ബോയാണ്. ഫാമിലി പായ്ക്കുകളുടെ വിലയില്‍ 20 മുതല്‍ 30ശതമാനംവരെ കുറവുവരുത്തിയാണ് കമ്പനികള്‍ മത്സരം നേരിടുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here