ഒറ്റയ്ക്ക് അത്ഭുതം കാട്ടാനാകില്ല; പാര്‍ലമെന്റില്‍ യു.ഡി.എഫിനൊപ്പം നില്‍ക്കും: എ.എം.ആരിഫ്

0
209

കൊച്ചി(www.mediavisionnews.in): ലോക്‌സഭയില്‍ രജനികാന്തിന്റെ ബാഷയെപ്പോലെ ഒറ്റയ്ക്ക് അത്ഭുതംകാട്ടാനൊന്നും സാധിക്കില്ലെന്ന് കേരളത്തില്‍ നിന്നുള്ള ഏക നിയുക്ത സിപിഎം എം.പി എ.എം ആരിഫ്. അതിനാല്‍ കേരളത്തിലെ പൊതുപ്രശ്‌നങ്ങളില്‍ രാഷ്ട്രീയം നോക്കാതെ യു.ഡി.എഫ്. എം.പി.മാര്‍ക്കൊപ്പം നില്‍ക്കുമെന്ന് ആരിഫ് പറഞ്ഞു.

സി.പി.എം. അംഗങ്ങളുടെ എണ്ണം കുറവായതിനാല്‍ ജയിച്ച മൂന്നുപേര്‍ക്കും വലിയ ഉത്തരവാദിത്വമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ബാധിച്ചിട്ടുണ്ടാകാം. സര്‍ക്കാര്‍ ആരെയും ശബരിമലയിലേക്ക് വിളിച്ചുകൊണ്ടുവന്നിട്ടില്ല. വിശ്വാസികള്‍ക്ക് പോറലേല്‍ക്കുന്ന ഒന്നും ചെയ്തില്ല. പക്ഷേ പല തെറ്റിദ്ധാരണകളും മാറ്റിയെടുക്കാനായില്ല. ജനങ്ങളോട് എന്തുപറയണമെന്ന് പ്രവര്‍ത്തകരെ പഠിപ്പിക്കുന്നതില്‍ ഇടതുമുന്നണിക്ക് വീഴ്ചപറ്റി. ആലപ്പുഴ മണ്ഡലത്തിലെ ഭൂരിപക്ഷം വിശ്വാസികളും തനിക്കാണ് വോട്ടുചെയ്തതെന്നും എന്‍.എസ്.എസിന് സ്വാധീനമുള്ള അമ്പലപ്പുഴയില്‍പോലും നന്നായി വോട്ടുകിട്ടിയെന്നും ആരിഫ് പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here