മറ്റൊരാളുടെ ഭാര്യയെ വിവാഹം കഴിച്ച ടി.പി വധക്കേസ് പ്രതി കിര്‍മാണി മനോജിനെതിരെ കേസില്ല!; പ്രവാസി യുവാവിന്റെ പരാതി പൊലീസ് തള്ളി

0
433

വടകര(www.mediavisionnews.in) മറ്റൊരാളുടെ ഭാര്യയെ വിവാഹം കഴിച്ച ടിപി വധക്കേസിലെ പ്രതി കിര്‍മാണി മനോജിനെതിരെ കേസെടുക്കാനാവില്ലെന്ന് വടകര പൊലീസ്. വിവാഹം അസാധുവാക്കണമെന്നും തന്റെ രണ്ടു മക്കളെയും വിട്ടുകിട്ടണമെന്നുമാണ് നാരായണ നഗര്‍ സ്വദേശിയായ പരാതിക്കാരന്റെ ആവശ്യം. മൂന്നും ഏഴും വയസുള്ള കുട്ടികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി യുവാവിനെ കാണിച്ച ശേഷം പൊലീസ് മടക്കി അയച്ചു. എന്നാല്‍, പരാതി തള്ളിയ പൊലീസിനെതിരെ പ്രവാസിയായ യുവാവ് രംഗത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു കിര്‍മാണി മനോജിന്റെ വിവാഹം. ഇവര്‍ക്കെതിരെ യുവാവ് പരാതിയുമായി വടകര ഡി.വൈ.എസ്.പിയെയാണ് സമീപിച്ചത്. മൂന്നുമാസം മുന്‍പ് വീടു വിട്ടിറങ്ങിയതയാണ് ഭാര്യയെന്നും രണ്ടുമക്കളെ കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. തങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്. പരാതി ഡിവൈ.എസ്.പി വടകര സിഐയ്ക്ക് കൈമാറിയിരുന്നു.

തുടര്‍ന്ന്, പരാതിക്കാരന്റെ വിശമദമായ മൊഴിയെടുക്കുന്നതിനായി പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയിരുന്നു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുന്ന മനോജ് 11 ദിവസത്തെ പരോളില്‍ ഇറങ്ങിയാണ് വിവാഹം കഴിച്ചത്. ടി.പി ചന്ദ്രശേഖരന്റെ നാട്ടുകാരി കൂടിയായ യുവതിയെയാണ് കിര്‍മാണ മനോജ് വടകരയില്‍ നിന്നും 800 കിലോമീറ്റര്‍ അപ്പുറത്തുള്ള പുതുച്ചേരി സിന്ധാന്തന്‍ കോവില്‍ വച്ചുതാലി കെട്ടിയത്. വിവാദം പേടിച്ച് പാര്‍ട്ടി പ്രവര്‍ത്തകരെ ഒഴിവാക്കി അടുത്ത ബന്ധുക്കള്‍ മാത്രമാണ് കല്ല്യാണത്തില്‍ പങ്കെടുത്തിരുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here