ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ബൈത്തുറഹ്മ സമർപ്പണം 17ന്

0
393

മഞ്ചേശ്വരം(www.mediavisionnews.in) : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ മഞ്ചേശ്വരം ഉദ്യാവാറിൽ ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി നിർമിച്ച് നൽകുന്ന ബൈത്തുറഹ്മയുടെ പ്രവർത്തി പൂർത്തീകരിച്ച് ഈ മാസം 17ന് തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് സയ്യിദ് അതാഹുള്ള തങ്ങൾ ഉദ്യാവാർ താകോൽ ദാനം നിർവഹിക്കും.

ഉദ്യാവാർ ജുമ മസ്ജിദ് പരിസരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മുസ്ലിം ലീഗ്സംസ്ഥാന ട്രഷറർ സി.ടി അഹമ്മദലി, പി.ബി അബ്ദുൽ റസാഖ് എം.എൽ.എ തുടങ്ങി പാർട്ടിയുടെയും പോഷക സംഘടനകളുടെയും ജില്ല മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കുമെന്ന് പ്രിസിഡണ്ട് അയ്യൂബ് ഉറുമിയും ജനറൽ സെക്രട്ടറി ഡോ:ഇസ്മയിൽ മൊഗ്രാലും അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here