Saturday, June 19, 2021

ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍; ലാല്‍ വന്നാല്‍ സന്തോഷമെന്ന് ശ്രീധരന്‍പിള്ള

Must Read

തിരുവനന്തപുരം(www.mediavisionnews.in): തിരുവനന്തപുരത്തു ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് താന്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍.  താന്‍ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണെന്നും, അറിയാത്ത കാര്യത്തിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അതെന്ന് അദ്ദേഹം വ്യക്തമാക്കി. മനോരമയോടാണ് ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

‘മുന്‍പു മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ പല തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇതുപോലെ പലതും പുറത്തു വന്നിട്ടുണ്ടെന്നും താനിപ്പോള്‍ ജോലി ചെയ്യുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

എന്നാല്‍, മോഹന്‍ലാല്‍ വന്നാല്‍ സന്തോഷമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. മോഹന്‍ലാല്‍ ബിജെപിയിലേക്കു വരുന്നതും സ്ഥാനാര്‍ത്ഥിയാവുന്നതും സന്തോഷമുള്ള കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. സേവാഭാരതിയുമായി മോഹന്‍ലാല്‍ നിലവില്‍ സഹകരിക്കുന്നുണ്ട്. എന്നാല്‍ ബിജെപി പ്രവേശനം സംബന്ധിച്ച് മോഹന്‍ലാലുമായി ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

സ്‌കൂളുകള്‍ എന്ന് തുറക്കും? – മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: സ്‌കൂളുകള്‍ എന്ന് തുറക്കുമെന്ന ചോദ്യത്തിന് ഉത്തരവുമായി കേന്ദ്രസര്‍ക്കാര്‍. അധ്യാപകരില്‍ ഭൂരിഭാഗവും വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞതിനും കുട്ടികളില്‍ കോവിഡ് ബാധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ...

More Articles Like This