എലിപ്പനി ഭീഷണിയില്‍ കാസര്‍കോട് ജില്ല

0
362

കാസര്‍കോട് (www.mediavisionnews.in): എലിപ്പനി ഭീഷണിയില്‍ കാസര്‍കോട് ജില്ലയും. ഇതുവരെ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 31പേര്‍ രോഗലക്ഷണങ്ങളോടെ ജില്ലയിലേയും, മംഗളൂരുവിലേയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

കാസര്‍കോടിന്റെ മലയോര മേഖലയിലാണ് രോഗബാധ കൂടുതല്‍. മുന്‍വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ജില്ലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ സംസ്ഥനത്തെ വിവിധ ജില്ലകളില്‍ എലിപ്പനി പടരുന്നതുകൊണ്ട് മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. രോഗലക്ഷണങ്ങളോടെ ചികിത്സതേടിയ രണ്ടുപേര്‍ മരിക്കാനിടയായ സാഹചര്യത്തെ അതിവ ഗൗരവമായാണ് ആരോഗ്യവകുപ്പ് കാണുന്നത്. എന്നാല്‍ ഇവരുടെ മരണം എലിപ്പനി മൂലമാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജില്ലയില്‍ നിന്നും പ്രളയബാധിത പ്രദേശങ്ങളില്‍ സേവനത്തിനു മറ്റുമായി പോയവര്‍ നിര്‍ബന്ധമായും പ്രതിരോധ മരുന്ന് കഴിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.

പ്രതിരോധ ഗുളികകളുടെ വിതരണത്തിന് വിപുലമായ സംവിധാനമാണ് ജില്ലയില്‍ ഒരുക്കിയിരിക്കുന്നത്.ലഭ്യമായ രണ്ടുലക്ഷത്തോളം ഗുളികകള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലൂടെ വിതരണം ചെയ്യുന്നു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണ്. എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്തുകളില്‍ നിലവില്‍ പ്രത്യേക മെഡിക്കല്‍ ക്യാംപുകള്‍ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here