പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്കായി ആലുവയിലും ചെങ്ങന്നൂരിലും നാളെ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്യാമ്പ്

0
224

കൊച്ചി(www.mediavisionnews.in):പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്കും കേടുപറ്റിയവര്‍ക്കും പുതിയതു ലഭ്യമാക്കാനായി വിദേശകാര്യ മന്ത്രാലയം ആലുവയിലും ചെങ്ങന്നൂരിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ നാളെ പ്രത്യേക ക്യാമ്പ് നടത്തും. ഫീസും പെനാല്‍റ്റിയും ഈടാക്കുന്നതല്ല.

ക്യാമ്പിൽ പങ്കെടുക്കാനായി www.passportindia.gov.in എന്ന വെബ്സൈറ്റിൽ പാസ്പോർട് റീഇഷ്യുവിനായി രജിസ്റ്റർ ചെയ്യണം. സൈറ്റിൽനിന്നു ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറുമായി (എആർഎൻ) വേണം ക്യാമ്പിൽ എത്താൻ.

പാസ്പോർട്ട് നഷ്ടമായവർ എഫ്ഐആർ കോപ്പിയോ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ലോസ്റ്റ് സർട്ടിഫിക്കറ്റോ ഹാജരാക്കണം. പാസ്പോർട്ട് കേടുപറ്റിയവർ അതു ക്യാമ്പിൽ കൊണ്ടുവരണം. മറ്റു രേഖകൾ ആവശ്യമില്ല. എറണാകുളം, തൃശൂർ, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലുളളവർ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്നും റീജനൽ പാസ്പോർട്ട് ഒാഫിസർ പ്രശാന്ത് ചന്ദ്രൻ അറിയിച്ചു. ക്യാമ്പുകൾക്കു പുറമേ എല്ലാ പാസ്പോർട്ട് സേവാകേന്ദ്രങ്ങളിലും അപേക്ഷകൾ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9447731152.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here