സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ക്യാമ്പിന് തുടക്കം കുറിച്ചു

0
63

ഉപ്പള (www.mediavisionnews.in): സിറ്റിസണ്‍ സ്പോര്‍ട്സ് ക്ലബ് ഉപ്പള സംഘടിപ്പിക്കുന്ന അണ്ടര്‍-16 വിഭാഗത്തിലുള്ള ഫുട്ബോള്‍ പ്രതികള്‍ക്കായുള്ള ക്യാമ്പിന് തുടക്കം കുറിച്ചു. നേരത്തെ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത നൂറില്‍പരം വരുന്ന കുട്ടികളില്‍ നിന്നും അറുപത്  പേരെയാണ് ട്രയല്‍സിന്‍റെ രണ്ടാം ഘട്ടമായ കോച്ചിംഗ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്.

ക്യാമ്പ് സന്ദര്‍ശിച്ച മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട് കുട്ടികളില്‍ക്ക് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി. ക്യാമ്പില്‍ പഞ്ചായത്ത് മെമ്പര്‍ മുഹമ്മദ് ഉപ്പള ഗേറ്റ്, അഷ്റഫ് സിറ്റിസണ്‍, ഉമ്പായി സിറ്റിസണ്‍, ഉമര്‍ ബൈങ്കിമൂല തുടങ്ങിയവര്‍ സംബന്ധിച്ചു. ഫാറൂക്ക്, മുനവ്വര്‍, ജലീല്‍, മുഹമ്മദ് മഞ്ചേശ്വരം, മന്‍സൂര്‍ അദീക്ക, നാഫി, മുസ്തഫ, ഷമീര്‍, നയീമുള്ള, ഷിഹാബ് മഞ്ചേശ്വരം, അസ്ഹര്‍ തുടങ്ങിയവര്‍ ക്യാമ്പ് നിയന്ത്രിച്ചു. ക്യാമ്പ് നാളെയും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here