വാട്‌സാപ്പ്‌ ഹര്‍ത്താല്‍: പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

0
163

മഞ്ചേശ്വരം (www.mediavisionnews.in): ഏപ്രില്‍ 16ന്‌ വാട്‌സാപ്പ്‌ ഹര്‍ത്താല്‍ ദിനത്തില്‍ കര്‍ണ്ണാടക പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍.

ബേഡഗുഡ്ഡെ സുങ്കതക്കട്ടയില്‍ വച്ച്‌ പൊലീസ്‌ സംഘത്തെ തടഞ്ഞുവെന്ന്‌ വിട്‌ല സ്റ്റേഷനിലെ പി.എസ്‌.ഐ.ചന്ദ്രശേഖരയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസാണ്‌ കേസെടുത്തത്‌.

മൂന്നുപേര്‍ നേരത്തെ പിടിയിലായി. സുങ്കതക്കട്ടയിലെ അബ്‌ദുല്‍ സക്കീര്‍, ഉസ്‌മാന്‍ ബാത്തിഷ, മൊയ്‌തീന്‍ എന്നിവരാണ്‌ ഇന്നലെ അറസ്റ്റിലായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here