ഭര്‍ത്താവിന്റെ രണ്ടാംഭാര്യയെയും ഗര്‍ഭസ്ഥശിശുവിനെയും ചുട്ടുകൊന്ന കേസില്‍ ആദ്യഭാര്യ കുറ്റക്കാരിയെന്ന് കോടതി

0
225

കാസര്‍കോട് (www.mediavisionnews.in): ഭര്‍ത്താവിനൊപ്പം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രണ്ടാംഭാര്യയെയും ഗര്‍ഭസ്ഥശിശുവിനെയും ചുട്ടുകൊന്ന കേസില്‍ പ്രതിയായ ആദ്യഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഉപ്പളയിലെ നഫീസത്ത് മിസ്‌രിയ(21)യും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഗോവയിലെ മിസ്‌രിയയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

കൊലപാതകം, വധശ്രമം എന്നീ വകുപ്പുകളിലാണ് മിസ്‌രിയ കുറ്റക്കാരിയെന്ന് തെളിഞ്ഞത്. 326, 449 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ല. പ്രതിക്കുള്ള ശിക്ഷ കോടതി നാളെ പ്രഖ്യാപിക്കും. 2011 ആഗസ്ത് ഏഴിനാണ് സംഭവം. പുലര്‍ച്ചെ 6 മണിയോടെ ഭര്‍ത്താവ് അബ്ദുല്‍റഹ്മാനോടൊപ്പം ഉപ്പള കണ്ണാംപെട്ടിയിലെ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന നഫീസത്ത് മിസ്‌രിയയുടെ ദേഹത്തേക്ക് ജനലിലൂടെ പ്രതി പെട്രോളൊഴിക്കുകയും തീപ്പെട്ടി ഉരച്ചിടുകയുമായിരുന്നു. ഉറങ്ങുകയായിരുന്ന അബ്ദുല്‍റഹ് മാന്റെ ശരീരത്തിലേക്കും തീപടര്‍ന്നു.

അന്നത്തെ കുമ്പള സി.ഐ യു. പ്രേമന്‍ അന്വേഷണം നടത്തിയ കേസില്‍ പിന്നീട് ടി.പി രഞ്ജിത്ത് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രാഘവന്‍ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here