വില്‍പ്പനയില്‍ ഉണര്‍വില്ല, മറ്റൊരു മോഡലും കൂടി മഹീന്ദ്ര പിന്‍വലിക്കുന്നു

0
261

ദില്ലി (www.mediavisionnews.in): ഇന്ത്യന്‍ വാഹനിര്‍മ്മാതാക്കളില്‍ മുന്‍ നിരയില്‍ തന്നെയുള്ള കമ്പനിയാണ് മഹീന്ദ്ര. എന്നാല്‍ അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ മഹീന്ദ്രയുടേതായി പുറത്തു വരുന്നത്. മോശം വില്‍പനയെ തുടര്‍ന്ന് കോമ്പാക്ട് എസ് യു വി നുവോസ്പോര്‍ടിനെ് പിന്‍വലിച്ചിരിക്കുകയാണ് മഹീന്ദ്ര. മഹീന്ദ്രയുടെ വെരീറ്റോ സെഡാന്‍, വെരീറ്റോ വൈബ് നോച്ച്ബാക്ക്, സൈലോ എംപിവി തുടങ്ങിയ മോഡലുകള്‍ മോശം വില്‍പ്പനയെ തുടര്‍ന്ന് പിന്‍വലിക്കുകയാണെന്ന വാര്‍ത്ത ഫെബ്രുവരിയില്‍ പുറത്തു വന്നിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു മോഡല്‍ കൂടി വിപണിയില്‍ നിന്ന് പിന്‍വലിയുന്നത്.

കഴിഞ്ഞ ആറുമാസത്തിനിടെ വളരെ കുറഞ്ഞ വില്‍പനയാണ് മഹീന്ദ്ര നുവോസ്പോര്‍ട് കാഴ്ചവെച്ചത്. എസ്യുവി അവതരിച്ച കാലംതൊട്ടു ഇതുതന്നെയാണ് അവസ്ഥ. ആദ്യകാലങ്ങളില്‍ പ്രതിമാസം മുന്നൂറു യൂണിറ്റ് വില്‍പന വരെ നുവോസ്പോര്‍ട് നേടിയെങ്കിലും ക്രമേണ അതും ഇല്ലാതായി. രണ്ടു വര്‍ഷം മുമ്പ് മഹീന്ദ്ര ക്വാണ്ടോയ്ക്ക് പകരക്കാരനായാണ് നുവോസ്പോര്‍ട് വിപണിയില്‍ എത്തിയത്.

TUV300 ന്റെ പ്രചാരമാണ് നുവോസ്പോര്‍ടിന് അടിതെറ്റാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മെയ് മാസം ഒരൊറ്റ നുവോസ്പോര്‍ട് പോലും ഡീലര്‍ഷിപ്പുകളില്‍ എത്തിയില്ല. കഴിഞ്ഞ ഏതാനും മാസമായി എസ്യുവിയുടെ ഉത്പാദനം കമ്പനി നിര്‍ത്തിവെച്ചതായാണ് വിവരം. മോഡലിന്റെ ബുക്കിംഗ് ഡീലര്‍ഷിപ്പുകളും സ്വീകരിക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here