പൈവളിഗെ അട്ടഗോളിയിൽ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം

0
255

പൈവളിഗെ (www.mediavisionnews.in):  പൈവളിഗെ അട്ടഗോളി എ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം. മർദ്ദനത്തിൽ പരുക്കേറ്റ വിദ്യാർഥിയെ ബന്തിയോടിലെ ഡി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി കരയുന്നത് കണ്ട രക്ഷിതാക്കൾ വിവരം ചോദിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്ത് പറഞ്ഞത്.വസ്ത്രം അഴിച്ചു നോക്കിയപ്പോൾ ദേഹമാസകലം അടിയുടെ പാടുകളുണ്ട്.

പൈവളിഗെ ബായിക്കട്ട വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിദ്ധീഖ് – മൈമൂന ദമ്പതികളുടെ മകൻ മൊയ്തീൻ സദാത്ത് (5) നാണ് മർദ്ദനമേറ്റത്.രാവിലെ പതിനൊന്നിനാണ് ക്ലാസ് അധ്യാപിക മർദ്ദിച്ചത്.

കുട്ടി നിലവിളിച്ചെങ്കിലും അടി തുടരുകയായിരുന്നു. വൈകുന്നേരം വീട്ടിലെത്തി കുട്ടി കരഞ്ഞ് തളർന്ന് കിടന്നിരുന്നു.സംഭവത്തിൽ സ്കൂളിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here