കോഴിയിറച്ചിയിലും മാരകവിഷം: തൂക്കം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത് 14 തരം കെമിക്കലുകള്‍, മലയാളികളെ ഞെട്ടിച്ച്‌ പുതിയ റിപ്പോര്‍ട്ട്

0
223

കൊച്ചി (www.mediavisionnews.in): കേരളത്തിലേക്ക് വരുന്ന ഇറച്ചിക്കോഴികളുടെ വളര്‍ച്ചയ്ക്കായി പ്രയോഗിക്കുന്നത് മാരക രാസവസ്തുക്കളെന്ന് റിപ്പോര്‍ട്ട്. 14 തരം കെമിക്കലുകളാണ് കോഴികള്‍ക്ക് നല്‍കുന്നത്. 40 ദിവസം കൊണ്ട് കോഴിക്ക് രണ്ടരകിലോ തൂക്കം വരെ ലഭിക്കാനാണ് ഈ കൃത്രിമം. കോഴി ചത്താലും ഇറച്ചി കേടാതിരിക്കാന്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നതായും റിപ്പോര്‍ട്ടിലുണ്ട്. തമിഴ് ഫാമുകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ മീഡിയ വണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

തൂക്കം വര്‍ധിക്കാനും മാംസം വര്‍ധിക്കാനും മാംസത്തില്‍ പുഴുവരിക്കാതിരിക്കാനുമാണ് ഇത്രയധികം കെമിക്കലുകള്‍ ഉപയോഗിക്കുന്നത്. കോഴിക്കുഞ്ഞ് 40 ദിവസം കൊണ്ട് രണ്ടരകിലോ തൂക്കത്തിലെത്തും. 60 ദിവസം കഴിഞ്ഞാല്‍ അവ ചത്ത് തുടങ്ങും. അങ്ങനെ ചത്താലും പേടിക്കേണ്ട. മാംസം ഫോര്‍മാലിന്‍ കലര്‍ത്തി ഫ്രീസറില്‍ സൂക്ഷിച്ച്‌ വില്‍പ്പന നടത്താം.

ഇതിനായി കന്നാസില്‍ ഫോര്‍മാലിന്‍ എപ്പോഴും സൂക്ഷിക്കണം. കൃത്യമായ പരിശോധന നടത്താതെ വിപണിയിലെത്തുന്ന കോഴിയിറച്ചി മൂലം മനുഷ്യനെ കാത്തിരിക്കുന്നത് മഹാരോഗങ്ങളുടെ പട്ടികയാണ്. കരള്‍, കിഡ്‌നി, തലച്ചോറ് എന്നിവയുടെ പ്രവര്‍ത്തനത്തെ രാസവസ്തുക്കള്‍ കലര്‍ന്ന കോഴിയിറച്ചി സാരമായി ബാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here