ദേശീയ പാതയിലെ കുഴികള്‍ പത്ത് ദിവസത്തിനകം അടക്കും; 1.30 കോടി രൂപ അനുവദിച്ചു

0
236

കാസര്‍കോട്(www.mediavisionnews.in):  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ദേശീയ പാതയിലെ കുഴികള്‍ പത്ത് ദിവസത്തിനകം നികത്തുമെന്ന് പൊതുമരാമത്ത് ദേശീയപാതാ വിഭാഗം ചീഫ് എഞ്ചിനീയര്‍ ഉറപ്പ് നല്‍കിയതായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അറിയിച്ചു.

ഇതിന് വേണ്ടി ഒരുകോടി 30 ലക്ഷം രൂപയുടെ ഭരണാനുമതി ആയിട്ടുണ്ടെന്നും ടെണ്ടര്‍ പൂര്‍ത്തിയായെന്നും ചീഫ് എഞ്ചിനീയര്‍ അറിയിച്ചതായും എം.എല്‍.എ. പറഞ്ഞു.
ദേശീയ പാതയിലെ കുഴികളില്‍ വീണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും നിരവധി ജീവനുകള്‍ പൊലിയുന്നതും പൊതുമരാമത്ത് മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും എന്‍.എ. നെല്ലിക്കുന്ന് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here