ഉപ്പളയിൽ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ തീവെച്ച കൊലപെടുത്തിയ കേസ് ; യുവതിക്ക് ജിവപര്യന്തം തടവും അന്‍പതിനായിരം രൂപ പിഴയും ,

0
259

കാസര്‍ഗോഡ് (www.mediavisionnews.in): ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെ തീവെച്ച്‌ കൊലപെടുത്തിയ കേസ്സില്‍ യുവതിക്ക് ജിവപര്യന്തം ശിക്ഷ വിധിച്ചു. കാസര്‍ഗോഡ് ഏരിയാല്‍ സ്വദേശിനി മിസിരിയയൊണ് ജീവപര്യന്തം തടവിനും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.

2011 ആഗസ്ത് ഏഴിനാണ് കേസ്സിന് ആസ്പദമായ സംഭവം നടന്നത്. ഏഴുമാസം ഗര്‍ഭിണിയായിരുന്ന നഫീസത്ത് മിസ്‌രിയും ഭര്‍ത്താവ് അബ്ദുള്‍ റഹ്മാനും ഉറങ്ങിക്കിടക്കുന്ന സമയത്ത് ജനലില്‍ക്കൂടി പൊള്ളുന്ന ദ്രാവകമൊഴിച്ച്‌ തീപ്പെട്ടി കത്തിച്ച്‌ ദേഹത്തിടുകയായിരുന്നു. നഫീസത്ത് മിസിരിയുടെ ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഒപ്പം ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനും കൈക്ക് പൊള്ളലേറ്റു.

ഭര്‍ത്താവിനേറ്റ പരിക്കാണ് വധശ്രമം എന്ന വകുപ്പ് ചേര്‍ക്കാന്‍ കാരണമായത്. ഇയാളുടെ ആദ്യ ഭാര്യ മിസ്‌രിയ ആണ് കേസിലെ പ്രതി. ഗോവയില്‍ താമസമാക്കിയ ഇവര്‍ ഏരിയാല്‍ സ്വദേശിനിയാണ്. പ്രതിക്ക് ജീവപര്യന്തം തടവിനും അന്‍പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. അഡീഷണല്‍ സെഷന്‍സ് കോടതി ഒന്നാണ് പ്രതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. വധശ്രമം, കൊലപാതകക്കുറ്റം എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്നത്. ജഡ്ജി പിഎസ് ശശികുമാറാണ് വിധി പ്രസ്താവിച്ചത്.

തന്നെയും രണ്ടു മക്കളെയും ഉപേക്ഷിച്ച്‌ രണ്ടാം ഭാര്യക്കൊപ്പം താമസിക്കുന്നതിലുണ്ടായ വൈരാഗ്യമാണ് പ്രതിയെ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചത്. സംഭവത്തിനു ശേഷം നാട്ടില്‍ നിന്നും രക്ഷപ്പെട്ട പ്രതിയെ മഞ്ചേശ്വരം പൊലിസ് ഗോവയില്‍ നിന്നാണ് പിടികൂടിയത്. ആക്രമണത്തില്‍ പരിക്കേറ്റ ഭര്‍ത്താവ് അബ്ദുള്‍ റഹ്മാനായിരുനു കേസിലെ പ്രധാന സാക്ഷി. ഇയാളടക്കം 34 സാക്ഷികളെയാണ് വിസ്തരിച്ചത്.

അഗ്‌നിശമനാ സേനയുടെ റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ ഫലവുമടക്കമുള്ള രേഖകളും പരിശോധിച്ചാണ് വിധി. കേസില്‍ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ഹാജരായി. അന്നത്തെ കുമ്പള സിഐയായിരുന്ന യു പ്രേമന്‍ അന്വേഷിച്ച കേസില്‍ ഇദ്ദേഹത്തിനു ശേഷം ചാര്‍ജെടുത്ത സിഐ ടിപി രജ്ഞിത്താണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here