ആറുമാസത്തിനുള്ളില്‍ രാജ്യത്ത് ഐഫോണിന് വിലക്ക് വീണേക്കും

0
299

ന്യൂഡല്‍ഹി (www.mediavisionnews.in): ട്രായിയുടെ ഡിഎന്‍ഡി മൊബല്‍ ആപ്ലിക്കേഷന്‍ ആപ്പിളിന്റെ ഐഒഎസ് സ്റ്റോറില്‍ അനുവദിച്ചില്ലെങ്കില്‍ ആറുമാസത്തിനുള്ളില്‍ ഐഫോണിന് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുമെന്ന് സൂചന.

സ്പാം ഫോണ്‍ കോളുകളും സന്ദേശങ്ങളും തടയുന്നതിനായുള്ള മൊബൈല്‍ ആപ്പാണ്. ഐഒഎസ് സ്റ്റോറില്‍ ഡിന്‍ഡി 2.0 എന്ന ആപ്പ് വയ്ക്കുവാന്‍ ആപ്പിള്‍ തയ്യാറായിട്ടില്ല. എയര്‍ടെല്ലും വോഡഫോണും അടക്കമുള്ള മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐ ഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.

ഇത് ഉപഭോഗ്താവിന്റെ ഫോണ്‍കോളുകളും സന്ദേശങ്ങളും ചോര്‍ത്തിയേക്കും എന്നു കരുതിയാണ് ആപ്പിള്‍ ഇതിന് തയ്യാറാകാത്തത്. ഇത് ഉപഭോക്തമാക്കളുടെ സ്വകാര്യതയിലേക്ക് കടന്നുകയറ്റമാണെന്നും അതിനാലാണ് ആപ്പ് സ്റ്റോറില്‍ വില്‍ക്കാന്‍ ആപ്പിള്‍ മുഖം ചുളിക്കുന്നത്.

ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള ആന്‍ഡ്രോയിഡ് സ്‌റ്റോറില്‍ ഇത് വയക്കാന്‍ തയ്യാറായപ്പോഴാണ് ആപ്പിളിന്റെ നടപടി. രാജ്യത്ത് നിരവധിയാളുകളാണ് ടെക്ക് ഭീമന്മാരായ ആപ്പിളിന്റെ ഫോണ്‍ ഉപയോഗിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here