ഇതര മതത്തില്‍പെട്ട യുവതിയെ വിവാഹം കഴിച്ചു, യുവാവിന്റെ ശരീരത്ത് മുളക് തേച്ച്‌ പോലീസ് ക്രൂരത

0
265

കോഴിക്കോട് (www.mediavisionnews.in): പ്രണയിച്ച്‌ പോയി എന്ന തെറ്റിന് യുവാവിന് ഏല്‍ക്കേണ്ടി വന്നത് ഏവരുടെയും കണ്ണ് നിറയ്ക്കുന്ന യാതന. കെവിന്‍ എന്ന യുവാവിനെ ക്രൂരമായി കൊന്ന സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ചതിന് പിന്നാലെയാണ് യുവാവിനെതിരെ ക്രൂരകൃത്യം അരങ്ങേറിയത്. ഹിന്ദു യുവതിയെ പ്രണയിച്ച്‌ വിവാഹം കഴിച്ചയാളാണ് കുറ്റ്യാടി സ്വദേശിയായ ഫാസില്‍ മഹ്മൂദ്. 27 കാരനായ ഇദ്ദേഹം തന്റെ ഭാര്യയെ വീട്ടുകാര്‍ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോപണം ഉയര്‍ത്തി ഹൈക്കോടതിയെ സമീപിച്ചു. പരാതി പ്രകാരം യുവതിയുടെ മാതാപിതാക്കളെ കണ്ടെത്തുന്നതിന് പകരം തന്നെ വേട്ടയാടാനാണ് പോലീസ് ശ്രമിക്കുന്നതെന്നും യുവാവ് പരാതിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മുസ്ലീം ആചാരപ്രകാരമാണ് താന്‍ യുവതിയെ വിവാഹം കഴിച്ചതെന്നും ഇപ്പോള്‍ യുവതി ഗര്‍ഭിണിയാണെന്നും യുവാവ് പറയുന്നു. ബംഗലൂരുവില്‍ ബെന്നര്‍ഹോട്ടയിലായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ കട. ഇതിന് സമീപം തന്നെയായിരുന്നു യുവാവ് ഹോട്ടല്‍ നടത്തിയിരുന്നത്. പെണ്‍കുട്ടി ചൗധാരി വിഭാഗത്തില്‍പെട്ട ആളായിരുന്നെന്നും ഇസ്ലാമിലേക്ക് മതം മാറി അയിഷാ ഫാത്തിമ എന്ന പേര് സ്വീകരിച്ചെന്നും യുവാവ് പറയുന്നു. വിവാഹ ശേഷം കുറ്റ്യാടിയില്‍ താമസിച്ച്‌ വരവേ പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച്‌ കുറ്റ്യാടി പോലീസ് കസ്റ്റഡിയിലെടുക്കുകയും നാലു ദിവസം ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ശരീരത്ത് മുളക് പൊടി തേച്ച്‌ പിടിപ്പിച്ച്‌ ക്രൂരമായി പോലീസ് മര്‍ദ്ദിച്ചെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here