Kerala

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്...

നാല് തവണ അപേക്ഷ, ഒടുവിൽ അംഗത്വം തിരിച്ചുകിട്ടി; ബിനീഷ് കോടിയേരി വീണ്ടും സിപിഐഎമ്മിൽ

തിരുവനന്തപുരം: ബിനീഷ് കോടിയേരിക്ക് സിപിഐഎം അംഗത്വം പുതുക്കി നല്‍കി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് അംഗത്വം നല്‍കിയത്. ലഹരിക്കേസില്‍ ഉള്‍പ്പെട്ട പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ട അംഗത്വം പുതുക്കി നല്‍കാന്‍ നേതൃത്വത്തെ സമീച്ചെങ്കിലും നല്‍കിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം അംഗത്വം പുതുക്കി നല്‍കാന്‍ സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കുകയായിരുന്നു. എസ്എഫ്‌ഐ അംഗമായിരിക്കെയാണ് ബിനീഷിന് പാര്‍ട്ടി അംഗത്വം ലഭിച്ചത്. എന്നാല്‍...

20 വര്‍ഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ; കരിപ്പൂരിൽ വൻ സ്വീകരണം

കോഴിക്കോട്: മരണശിക്ഷയിൽനിന്ന് ജീവൻ തിരിച്ചുപിടിച്ച കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം വ്യാഴാഴ്ച ജന്മനാട്ടിലെത്തി. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷം രാവിലെ 7.35ഓടെ എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിൽ വിമാനമിറങ്ങി. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം എല്ലാവർക്കും നന്ദി പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും റഹീം സഹായ സമിതി...

പിണറായിയുടെ വീട്ടിൽ റെയ്‌ഡ്‌ നടത്തിയിട്ട് കാര്യമില്ല, കോൺഗ്രസുകാരന്റെ വീട്ടിൽ പോയാൽ പോരുന്നവഴി ബി.ജെ.പിക്ക് ഒരു നേതാവിനെ കിട്ടും -ബിനീഷ് കോടിയേരി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ ഇ.ഡി നടത്തിയ പരിശോധനയിൽ പരിഹാസവുമായി ബിനീഷ് കോടിയേരി. സാമൂഹികമാധ്യമമായ ഫേസ്ബുക്കിലൂടെയാണ് ബിനീഷ് കോടിയേരി പരിഹാസ രൂപേണ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.ഡി സതീശൻ ഇന്നലെ പ്രധാനമന്ത്രിയെ കണ്ടു. ഇന്ന് സഖാവ് പിണറായിയുടെ വീട്ടിൽ ഇ.ഡി റെയ്ഡ്'...

മുഖ്യമന്ത്രിയുടെ ഗുരുവായൂർ സന്ദർശനം; ഭക്തർക്ക് ദർശനം തടസ്സപ്പെട്ടതിൽ അന്വേഷണം

തൃശൂർ: ഞായറാഴ്ച മുഖ്യമന്ത്രിയും മന്ത്രിമാരും ഗുരുവായൂർ ദർശനം നടത്തിയ സംഭവത്തിൽ പ്രതികരണവുമായി ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്‌. അവധി ദിവസങ്ങളിൽ വിഐപി ദർശനം പാടില്ല എന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ മുഖ്യമന്ത്രിയും സംഘവും നിയമലംഘനം നടത്തിയതായി തോന്നുന്നില്ല. രമേശ്‌ ചെന്നിത്തല ഒഴികെ മറ്റ് മന്ത്രിമാർ ആരും വരുമെന്ന് അറിയിച്ചില്ല. ഒട്ടേറെ പേർക്ക്...

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

പെരുന്നാളിന് എല്ലാ റേഷൻ കാർഡ് ഉടമകൾക്കും അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ നെയ്യും; വി.ഡി സതീശന്റെ ഫോട്ടോ വെച്ച് വ്യാജപ്രചാരണം

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് ബലിപെരുന്നാളിനോടനുബന്ധിച്ച് പ്രചരിക്കുന്ന പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ‘ഒരോ റേഷൻ കാർഡ് ഉടമക്ക് അഞ്ച് കിലോ ബസ്മതി അരിയും രണ്ട് കിലോ ശുദ്ധമായ നെയ്യും നൽകും’ എന്ന തരത്തിൽ തയ്യാറാക്കിയിരിക്കുന്ന കാർഡിന് യാതൊരു ഔദ്യോഗിക അടിസ്ഥാനവും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. വാട്സ്ആപ് കുടുംബ ഗ്രൂപ്പുകളിലും വിവിധ...

അവസാനം വരെ സഖാവ്, പിണറായിക്കും പാര്‍ട്ടിക്കും പിന്നില്‍ അടിയുറച്ചു മുന്നേറും -കെ.ടി ജലീല്‍

മലപ്പുറം: അവസാനം വരെയും പിണറായിക്കും സിപിഎമ്മിനും പിന്നില്‍ അടിയുറച്ചു മുന്നേറുമെന്ന പ്രഖ്യാപനവുമായി മുന്‍ എംഎല്‍എ കെ.ടി ജലീല്‍. ഇടതുപക്ഷത്തോടൊപ്പം നെഞ്ചുറപ്പോടെ മുന്നോട്ടു കുതിക്കും. തല പോയാലും വിശ്വസിച്ചവരെ വഞ്ചിക്കില്ല. സുഖത്തിലും ദു:ഖത്തിലും കൂടെയുണ്ടാകും. ജയ-പരാജയങ്ങളില്‍ കട്ടക്ക് നില്‍ക്കുമെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. കുറ്റങ്ങളും കുറവുകളും മനുഷ്യസഹജം. പാര്‍ട്ടി തെറ്റുകള്‍ തിരുത്തും. നേതാക്കളും പ്രവര്‍ത്തകരും പിശകുകളെ...

മില്‍മ പാല്‍ വില ലിറ്ററിന് 4 രൂപ കൂട്ടി; പുതിയ നിരക്ക് ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. നേരത്തെ, പാൽവില കൂട്ടുമെന്ന് വിവരം പുറത്തുവന്നിരുന്നു. ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽവില കൂട്ടി കർഷകരെ സഹായിക്കണമെന്ന് മേഖല യൂണിയനുകൾ...

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോട് സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് പദ്ധതി റദ്ദാക്കിയ കാര്യം അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ചിട്ടുള്ള എല്ലാ വിജ്ഞാപനങ്ങളും റദ്ദ് ചെയ്തു. സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിലും പൊലീസ് സ്റ്റേഷനിലും നിലനില്‍ക്കുന്ന...
- Advertisement -spot_img

Latest News

മോദി ഒരു വർഷത്തിനുള്ളിൽ താഴെവീഴും, വരുന്നത് സാമ്പത്തിക സുനാമി’; മോദിക്കെതിരെ കടുത്ത വെളിപ്പെടുത്തലുകളുമായി രാഹുൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. തന്റെ കണക്കുകൂട്ടൽ അനുസരിച്ച് ഒരു വർഷത്തിനുള്ളിൽ മോദിക്ക്...
- Advertisement -spot_img