Friday, April 26, 2024

Local News

ഇന്ത്യ മതങ്ങളുടെ മണ്ണാണ്, ആ പൈതൃകത്തെ ഇല്ലാതാക്കരുത്: എ.കെ.എം അഷറഫ്

കാസര്‍കോട്: കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിര്‍ബന്ധമില്ലെന്ന കോടതി ഉത്തരവ് അങ്ങേയറ്റം നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണെന്ന് എ.കെ.എം.അഷറഫ് എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. ഇന്ത്യ മതങ്ങളുടെ മണ്ണാണ്, ഒരുപാട് മതങ്ങള്‍ക്ക് ജന്മം നല്‍കുകയും വിവിധ മതങ്ങളെ കൈനീട്ടി സ്വീകരിക്കുകയും ചെയ്ത പാരമ്പര്യമാണ് നമുക്കുള്ളത്. മതസൗഹാര്‍ദ്ദം കൊണ്ട് ലോകത്തിന് തന്നെ മാതൃത പകര്‍ന്ന രാജ്യമാണ് നമ്മുടേത്. ആ രാജ്യത്താണ് ഒരു...

കാസർകോട് വിയർ‍ക്കുന്നു; ജില്ലയിൽ ഈ മാസം കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 38 ഡിഗ്രി

കാസർകോട് ∙ ആകാശത്തു സൂര്യൻ കത്തി ജ്വലിക്കുമ്പോൾ വേനൽച്ചൂടിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ല വിയർക്കുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾക്കു മുകളിൽ രൂപപ്പെട്ട ഉഷ്ണ തരംഗത്തിന്റെ സ്വാധീനമാണു കേരളത്തിലുൾപ്പെടെ ചൂടു കൂടാൻ കാരണം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയ 6 ജില്ലകളിൽ കാസർകോട് ഉൾപ്പെടുന്നില്ലെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി കടുത്ത ചൂടാണു ജില്ലയിൽ...

ബസ് ചാർജ് വർധിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി: യൂത്ത് ലീഗ്

ഉപ്പള: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കാനുള്ള സർക്കാർ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് എം.പി ഖാലിദ്, ജന: സെക്രട്ടറി ബി.എം മുസ്തഫ എന്നിവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. മിനിമം ചാർജ് പത്ത് രൂപയായി ഉയർത്താനും വിദ്യാർത്ഥികളുടെ കൺസെഷൻ വർധിപ്പിക്കുവാനുള്ള നീക്കവും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതിന് തുല്യമാണ്. വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിജനജീവിതം...

കാസര്‍കോട് ഡിഎഫ്ഒയെ മാറ്റിയതിന് എതിരെ എംഎല്‍എമാര്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ തീരുമാനം

കാസര്‍കോട്: കാസർകോട് ഡിഎഫ്ഒ ധനേഷ് കുമാറിനെ മാറ്റിയതിനെതിരെ എംഎൽഎമാർ. മുഖ്യമന്ത്രിയെക്കണ്ട് പരാതി നൽകാനാണ് കാസർകോട് ജില്ലയിലെ ഇടത് എംഎൽഎമാരുടെ  തീരുമാനം. വിഷയം സഭയിൽ ഉന്നയിക്കുമെന്ന് എൻ എ നെല്ലിക്കുന്ന് എംഎൽഎ വ്യക്തമാക്കി. കാസർകോട് ഡിഎഫ്ഒ ആയി ചുമതലയേറ്റ് ആറ് മാസത്തിനുള്ളിലാണ് പി ധനേഷ് കുമാറിനെ മാറ്റിയത്. കാസർകോട്  സാമൂഹിക വനവത്ക്കരണ വിഭാഗം അസി. ഫോറസ്റ്റ്...

ഉപ്പളയില്‍ ഹോട്ടലും ബേക്കറിയും സ്റ്റിച്ചിംഗ് സെന്ററും കുത്തിത്തുറന്ന് മോഷണം

ഉപ്പള: ഉപ്പളയില്‍ ഹോട്ടലും ബേക്കറിയും സ്റ്റിച്ചിംഗ് സെന്ററും കുത്തിത്തുറന്ന് 16,050 രൂപ മോഷ്ടിച്ചു. ഉപ്പള ഹീറോ ഗല്ലിയിൽ പ്രവര്‍ത്തിക്കുന്ന മണ്ണംകുഴിയിലെ അബ്ദുല്‍ റസാഖിന്റെ ഉടമസ്ഥതയിലുള്ള ബോംബൈ ഹോട്ടലിന്റെ പിറകെ വശത്തെ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. ഹോട്ടലില്‍ സൂക്ഷിച്ച ചെറിയ തുക മോഷ്ടിച്ചു. സമീപത്ത് പ്രവര്‍ത്തിക്കുന്ന എറണാകുളം സ്വദേശി പൗലോസിന്റെ ഉടമസ്ഥതയിലുള്ള എന്‍.എന്‍. ബേക്കറിയുടെ പിറകെ...

ചിനാല ദാറുന്നജാത്ത് 12-ാം വാർഷികസമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും ഈ മാസം 14, 15 തീയതികളിൽ ചിഗുർപാദയിൽ നടക്കും

ഉപ്പള : ചിനാല ദാറുന്നജാത്ത് 12-ാം വാർഷികസമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും ഈ മാസം 14, 15 തീയതികളിൽ ചിഗുർപാദയിൽ നടക്കും. 14-ന് വൈകീട്ട് നാലിന് പതാക ഉയർത്തും. രാത്രി ഏഴിന് അബ്ദുൽലത്തീഫ് സഖാഫി കാന്തപുരം അജ്മീർ ആണ്ട് നേർച്ചയ്ക്ക് നേതൃത്വം നൽകും. 15-ന് രാവിലെ മടവൂർ മൗലിദ്, ഏർവാടി മൗലിദ് എന്നിവ നടക്കും....

വനിതാ ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു

ഉപ്പള: വനിത ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഉപ്പള സി എച്ച് സൗധത്തിൽ നടന്ന കൗൺസിൽ യോഗം പ്രിസിഡണ്ടായി എ എ ആയിഷ പെർളയെയും, ജന:സെക്രട്ടറിയായി ഫാത്തിമ അബ്ദുല്ല കുഞ്ഞി കുമ്പളയെയും, ട്രഷററായി റഷീദ ഹനീഫ് ബന്തിയോടിനെയും, വൈസ് പ്രസിഡന്റ്മാരായി സുഹറ പൈവളിഗെ, ബിഫാത്തിമ മീഞ്ച, ജോയിൻ സെക്രട്ടറിമാരായി ഷംസീന, കമറുന്നിസ എന്നിവരെയും...

ഹൈദരലി ശിഹാബ് തങ്ങൾ മാനവ മൈത്രിക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയ മഹാൻ: എ.കെ.എം അഷ്റഫ് എം.എൽ.എ

ഉപ്പള: തൻ്റെ പൂർവികരായ പിതാമഹാൻമാർ കാണിച്ച് കൊടുത്ത പാതയിലൂടെ മാനവമൈത്രിക്കും കാരുണ്യ മേഖലയ്ക്കും ഊന്നൽ നൽകി ജീവിതം സംഭവ ഭഹുലമാക്കിയ മഹാ മനീഷിയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. ഉപ്പള സി എച്ച് സൗധം ഹാളിൽ മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച...

ഏഴുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 15 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും

കാസര്‍കോട്: ഏഴു വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകന് 15 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കര്‍ണാടക ബണ്ട്വാള്‍ സ്വദേശി അബ്ദുല്‍ മജീദ് ലത്തീഫി (45)നെയാണ് കാസര്‍കോട് അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജി എവി ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷം കൂടി അധികം തടവ് അനുഭവിക്കണം. കാസര്‍കോട് ടൗണ്‍ പൊലീസ്...

ഉപ്പള സോങ്കാലില്‍ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും പണവും കാറും കവര്‍ന്ന സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്ന് കാറും സ്വര്‍ണാഭരങ്ങളും പണവും വാച്ചുകളും കവര്‍ന്ന സംഘത്തിലെ രണ്ട് പേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടാളികളായ നാല് പ്രതികളെയും രണ്ട് കാറുകളും കണ്ടത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. ഉപ്പള ഭഗവതി ഗേറ്റിന് സമീപത്തെ നിതിന്‍ കുമാര്‍ (48), ആലുവ പാലത്തിങ്കല്‍ ഹൗസിലെ അബ്ദുല്‍ ജലാല്‍ (49) എന്നിവരാണ്...
- Advertisement -spot_img

Latest News

ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടൽ; മോദിയെ അയോഗ്യനാക്കണമെന്ന ഹരജി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി: പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിലക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദൈവത്തിന്റെയും ആരാധനാലയത്തിന്റെയും പേരിൽ വോട്ട് തേടിയെന്നാണ് ഹരജിക്കാരന്‍റെ വാദം.ആനന്ദ് എസ്.ജൊന്ദാലെ...
- Advertisement -spot_img