ഹൈദരലി ശിഹാബ് തങ്ങൾ മാനവ മൈത്രിക്കും കാരുണ്യ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകിയ മഹാൻ: എ.കെ.എം അഷ്റഫ് എം.എൽ.എ

0
150

ഉപ്പള: തൻ്റെ പൂർവികരായ പിതാമഹാൻമാർ കാണിച്ച് കൊടുത്ത പാതയിലൂടെ മാനവമൈത്രിക്കും കാരുണ്യ മേഖലയ്ക്കും ഊന്നൽ നൽകി ജീവിതം സംഭവ ഭഹുലമാക്കിയ മഹാ മനീഷിയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. ഉപ്പള സി എച്ച് സൗധം ഹാളിൽ മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ – പ്രാർത്ഥന സംഗമത്തിൽ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു.

പ്രിസിഡണ്ട് ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം അബ്ബാസ് സ്വാഗതം പറഞ്ഞു. ജില്ല ജനറൽ സെക്രട്ടറി ഇൻ ചാർജ് അസീസ് മരിക്കെ ഉത്ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങൾ, സയ്യിദ് യഹ്യ തങ്ങൾ കുമ്പോൽ, അബ്ദുൽ ഹമീദ് ഫൈസി പ്രാർത്ഥന സദസ്സിന് നേതൃത്വം നൽകി. ജില്ല ലീഗ് വൈ: പ്രിസിഡണ്ട് എം ബി യൂസുഫ് ഹാജി, മണ്ഡലം ഭാരവാഹികളായ അഷ്റഫ് കർള, അബ്ബാസ് ഓണന്ത, പി എച്ച് അബ്ദുൽ ഹമീദ് മച്ചംപാടി, എ കെ ആരിഫ്, എം എസ് എ സത്താർ ഹാജി, ഹമീദ് കുഞ്ഞാലി, ജില്ല യൂത്ത് ലീഗ് പ്രിസിഡണ്ട് അസീസ് കളത്തൂർ, എം അബ്ദുല്ല മുഗു, എം പി ഖാലിദ്, ബിഎം മുസ്തഫ, റഹീം പള്ളം, കലീൽ മരിക്കെ, ഷാഫി ഹാജി, ഹനീഫ് ഗോൾഡ് കിംഗ്, അബ്ദുല്ല മാദേരി, ആയിഷത്ത് താഹിറ, മുംതാസ് സമീറ, എ എ ആയിഷ, ഫാത്തിമ അബ്ദുല്ല കുഞ്ഞി, അഡ്വ: സക്കീർ അഹ്മദ്, ഉമ്മർ അപ്പോളൊ, അബ്ദുല്ല കജെ, ഉമ്മറബ്ബ ആനക്കല്ല്, പെർദന അബൂബക്കർ, സിദ്ധീക് ഒളമുഗർ, ചിപ്പാർ അന്തുഞ്ഞി ഹാജി, സെഡ് എ കയ്യാർ, അബ്ദുല്ല കുഞ്ഞി മുകാരിക്കണ്ടം, അബ്ദുല്ല കണ്ടത്തിൽ, വാഹിദ് കുടൽ, മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം ഹാജി കൊടിയമ്മ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്മാരായ സമീന ടീച്ചർ, യു പി താഹിറ യൂസുഫ്, റിസാന സാബിർ, ജില്ല പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, ബ്ലോക്ക് വൈ: പ്രിസിഡണ്ട് പി ബി ഹനീഫ് തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here