അബുദാബി: യുഎഇയിലെ പൊതുമേഖലയ്ക്ക് ബാധകമായ ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഫെഡറല്‍ മന്ത്രാലയങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാല് ദിവസത്തെ അവധിയാണ് ബലി പെരുന്നാളിന് ഔദ്യോഗികമായി ലഭിക്കുക. മാസപ്പിറവി ദൃശ്യമാവുന്നതിന് അനുസരിച്ച് അവധി ദിനങ്ങളില്‍ മാറ്റം വരാം. എന്നാല്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആറ് ദിവസം അവധി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
ഫെഡറല്‍ അതോറിറ്റി...
ഒരു മാസത്തെയോ രണ്ട് മാസത്തെയോ സന്ദർശന വിസയിൽ യുഎഇയിലെത്തിയ വിനോദസഞ്ചാരികൾക്ക് രാജ്യത്തിനകത്ത് അവരുടെ താമസം 30 ദിവസം കൂടി നീട്ടാൻ അനുമതി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പും ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും ചേർന്നാണ് തീരുമാനം പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ വിസ നടപടിക്രമങ്ങളിൽ യുഎഇ നിരവധി...
റിയാദ്: ഏകീകൃത സന്ദര്‍ശക വിസയും ടൂറിസം കലണ്ടറും ഏര്‍പ്പെടുത്താന്‍ രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തത്വത്തില്‍ അംഗീകാരം നല്‍കി. സൗദി അറേബ്യയും ഒമാനുമാണ് ഏകീകൃത ജിസിസി സന്ദര്‍ശക വിസ എന്ന ആശയത്തിലേക്ക് ഒരു പടി കൂടി മൂന്നോട്ട് നീങ്ങുന്നത്. അടുത്തിടെ ഒമാന്‍ സന്ദര്‍ശിച്ച സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖത്തീബ്, ഒമാന്‍ ഹെറിറ്റേജ് ആന്റ്...
യു എ ഇയില്‍ നിന്ന് ഭാഗ്യം പരീക്ഷിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. ബിഗ് ടിക്കറ്റ് പോലുള്ള ഭാഗ്യ പരീക്ഷണങ്ങളില്‍ ഏറ്റവും കൂടുതല്‍ സമ്മാനം നേടുന്നത് ഇന്ത്യക്കാര്‍ അടങ്ങുന്ന പ്രവാസികള്‍ക്കാണ്. എന്നാല്‍ ഇപ്പോഴിതാ പ്രവാസികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് പുതിയ സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ യു എ ഇയില്‍ നിന്ന് പുറത്തുവരുന്നത്. യു എ ഇയില്‍ പുതിയ നറുക്കെടുപ്പ്...
ദുബൈ: യുഎഇയിലെത്തുന്ന പ്രവാസികളില്‍ മിക്കവരുടെയും ആദ്യത്തെ ആഗ്രഹങ്ങളിലൊന്ന് അവിടുത്തെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കുകയായിരിക്കും. ഭൂരിപക്ഷം പേരു പലതവണ ടെസ്റ്റിന് പോയ ശേഷമായിരിക്കും അത് സ്വന്തമാക്കുകയെന്നത് മറ്റൊരു യാഥാര്‍ത്ഥ്യം. എന്നാല്‍ യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ ഒരു ടെസ്റ്റും ആവശ്യമില്ലാത്ത ചില രാജ്യക്കാരുമുണ്ട്.
യുഎഇ സര്‍ക്കാര്‍ അംഗീകരിച്ച 43 രാജ്യങ്ങളിലെ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് യുഎഇ ആഭ്യന്തര...
യുഎഇയുടെ ആദ്യ ചാന്ദ്ര പേടകമായ റാഷിദ് റോവര്‍ നാളെ ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ചന്ദ്രനിലെ മണ്ണിന്റെ പ്രത്യേകതകള്‍, പെട്രോഗ്രാഫി, ജിയോളജി, ഉപരിതലം, ഫോട്ടോഇലക്ട്രോണ്‍ കവചം എന്നിവയില്‍ വിദഗ്ധ പഠനത്തിന് സഹായിക്കുന്നതാണ് യുഎഇ നിര്‍മിച്ച റാഷിദ് റോവര്‍.
ചന്ദ്രനില്‍ പേടകമിറക്കുന്ന ആദ്യ അറബ് രാജ്യമായും ലോകത്തിലെ നാലാമത്തെ രാജ്യമായും മാറുകയാണ് ഇതോടെ യുഎഇ. ദുബായിലെ മുഹമ്മദ് ബിന്‍ റാഷിദ്...
യുഎഇയില്‍ വിദേശികള്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് യുഎഇ. ഇനിമുതല്‍ യുഎഇയില്‍ അടുത്ത ബന്ധുക്കള്‍ ഉള്ളവര്‍ക്ക് മാത്രമാണ് സന്ദര്‍ശക വിസയ്ക്ക് അപേക്ഷിക്കാനാകൂവെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് നാഷണാലിറ്റി, കസ്റ്റംസ് ആന്റ് സെക്യൂരിറ്റി അറിയിച്ചു.
സന്ദര്‍ശക വിസയില്‍ യുഎയില്‍ എത്താന്‍ ആഗ്രഹിക്കുന്ന വിദേശി രാജ്യത്തെ ഒരു പൗരന്റെ അടുത്ത ബന്ധുവോ അടുത്ത...
ഷാര്‍ജ: ഷാര്‍ജയിലെ വെയര്‍ഹൗസില്‍ വന്‍തീപിടുത്തം. അല്‍ നഹ്‍ദ ഏരിയയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ലോഹ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസിലാണ് തീപിടിച്ചത്. ഇവിടെയുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തി നശിച്ചു.
രാവിലെ 10.42നായിരുന്നു അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ലോഹ ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ഹൗസില്‍ തീപിടിച്ചെന്ന വിവരമാണ് ലഭിച്ചത്. ഓപ്പറേഷന്‍സ് റൂമില്‍ നിന്നുള്ള...
അബുദാബി: റമദാന്‍ മാസത്തില്‍ യുഎഇയില്‍ ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. യുഎഇ ക്യാബിനറ്റ് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി സമയം പുതുക്കി നിശ്ചയിച്ചത്.
വെള്ളിയാഴ്ച പുറത്തിറങ്ങിയ സര്‍ക്കുലര്‍ പ്രകാരം യുഎഇ മന്ത്രാലയങ്ങളിലും ഫെഡറല്‍ സര്‍ക്കാര്‍ ഓഫീസുകളിലും ജീവനക്കാര്‍...
കാസര്‍കോട്: സ്‌കൂളുകളില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട ക്വിസ് മത്സരത്തില്‍ വി.ഡി. സവര്‍ക്കറെ പുകഴ്ത്തുന്ന ചോദ്യം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി എ.എന്‍. ഷംസുദ്ദീന്‍ റിപ്പോര്‍ട്ട് തേടി....