Tuesday, July 23, 2024

Rishabh Pant

വാഹനാപകടത്തിന് ശേഷം ആദ്യമായി ബാറ്റേന്തി ഋഷഭ് പന്ത്, ആർപ്പുവിളിച്ച് ആരാധകർ: വീഡിയോ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്റ്റാർ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകർക്ക് സന്തോഷവാർത്ത. കഴിഞ്ഞ വർഷം അവസാനം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പന്ത് ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ചു. ഋഷഭ് ഫുൾ ഫ്ലോയിൽ ബാറ്റ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജന്മനാടായ റൂർക്കിയിലേക്ക് പോകുന്നതിനിടെ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെച്ചാണ് ഋഷഭിൻ്റെ ആഡംബര...

പന്തിന്റെ പരിക്ക് ജഡേജയുടേതിനു സമാനം, ഐപിഎല്‍ അടക്കം നഷ്ടമാകും; പുതിയ വിവരങ്ങള്‍

വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലേക്ക് മാറ്റി. ലിഗമെന്റ് ഇന്‍ജറിയുള്ള താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കാണ് ഡെറാഡൂണില്‍നിന്നും ആകാശമാര്‍ഗം മുംബൈയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് കാല്‍മുട്ടിലെ ലിഗമെന്റിനേറ്റ പരുക്കിന് സമാനമാണ് പന്തിന്റേതെന്ന് ബോര്‍ഡിന്റെ മെഡിക്കല്‍ വിദഗ്ധരുമായി ബന്ധപ്പെട്ട...

റിഷഭ് പന്തിന്റെ തുടര്‍ ചികിത്സ: നിര്‍ണായക വിവരങ്ങള്‍ പുറത്ത്, താരത്തെ മാക്സ് ആശുപത്രിയില്‍ നിന്ന് മാറ്റും

ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ വിദഗ്ധ ചികിത്സയ്ക്കായി ദില്ലിയിലേക്ക് മാറ്റും. ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലാണ് റിഷബ് ഇപ്പോള്‍. എയര്‍ലിഫ്റ്റ് വഴിയാണ് താരത്തെ മാറ്റുക. ബിസിസിഐയുടെ താല്‍പര്യം താരത്തെ മുംബൈയിലേക്ക് മാറ്റാനാണ്. മുംബൈയിലെ കോകിലാബെന്‍ ആശുപത്രിയില്‍ തുടര്‍ ചികിത്സ ലഭ്യമാക്കുകയായിരുന്നു ബിസിസിഐയുടെ ലക്ഷ്യം. നിരവധി കായികതാരങ്ങളെ ചികിത്സിച്ച ഡോ. ദിന്‍ഷോ...

അപകട കാരണം ഉറങ്ങി പോയതല്ല; പന്തിന്റെ വെളിപ്പെടുത്തല്‍

ഡ്രൈവിംഗിനിടെ ഉറങ്ങിയ പോയതല്ല അപകടകാരണമെന്ന് വെളിപ്പെടുത്തി റിഷഭ് പന്ത്. കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് പന്ത് പറഞ്ഞതായി ഡല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന്‍ ഡയറക്ടര്‍ ശ്യാം ശര്‍മ വെളിപ്പെടുത്തി. താരത്തിന്റെ ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്നും ശ്യാം ശര്‍മ വ്യക്തമാക്കി. അതിനിടെ ആശുപത്രിയില്‍ ചികിത്സയിലുള്ള പന്തിനെ കൂടുതല്‍ സുരക്ഷയുള്ള പ്രൈവറ്റ് സ്യൂട്ടിലേക്കു മാറ്റി. തീവ്രപരിചരണ...

റിഷഭ് പന്ത് ഓസ്‌ട്രേലിയക്കെതിരെ കളിക്കില്ല! ഐപിഎല്ലും നഷ്ടമാവും; ആറ് മാസം നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്

ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ആറ് മാസം വരെ വിശ്രമം വേണ്ടിവന്നേക്കും. കാലിന് സംഭവിച്ച ഗുരുതര പരിക്കില്‍നിന്ന് മുക്തനാകാന്‍ കുറഞ്ഞത് മൂന്ന് മാസമെടുക്കുമെന്ന് റിഷികേഷ് എയിംസിലെ സ്‌പോര്‍ട്‌സ് ഇഞ്ച്വറി വിഭാഗം ഡോക്ടര്‍ ഖാസിം അസം വ്യക്താക്കി. തുടര്‍ന്ന് പരിശീലനം ആരംഭിച്ച് ഫീല്‍ഡില്‍ ഇറങ്ങാന്‍ ആറു മാസത്തിലേറെ സമയം എടുക്കും....

ഋഷഭ് പന്തിന്റെ ആരോഗ്യനില: പുതിയ വിവരങ്ങളുമായി ഡോക്ടര്‍മാര്‍

വാഹന അപകടത്തില്‍നിന്ന് പരിക്കുകളോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ആരോഗ്യനിലയില്‍ പുതിയ വിവരങ്ങളുമായി ഡോക്ടര്‍മാര്‍. താരത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണ്. നെറ്റിയില്‍ രണ്ട് മുറിവുകളും വലത് കാല്‍മുട്ടിന്റെ ലിഗമെന്റിന് പരിക്കുമുണ്ട്. വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവയ്ക്കും പരിക്കുണ്ട്. പൂർണ്ണമായ ഫിറ്റ്നസ് വീണ്ടെടുക്കാൻ 2 മുതൽ...

‘സൂക്ഷിച്ച് വണ്ടിയോടിക്കണം’; റിഷഭ് പന്തിനോട് ശിഖർ ധവാൻ പറഞ്ഞ വാക്കുകൾ -വിഡിയോ

ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്തിന് കഴിഞ്ഞ ദിവസാണ് വാഹനാപകടത്തിൽ പരിക്കേറ്റത്. ഡൽഹി-ഹരിദ്വാർ ഹൈവേയിൽ ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ നർസനിൽ വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയായിരുന്നു അപകടം. താരം സഞ്ചരിച്ച ആഢംബര കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. പന്ത് അപകടനില മറികടന്നതായാണ് റിപ്പോർട്ടുകൾ. വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാറിനെ ഉദ്ധരിച്ച്...

ഋഷഭ് പന്തിനെ രക്ഷിച്ചില്ല; പണമടങ്ങിയ ബാഗുമായി ഒരു സംഘം രക്ഷപ്പെട്ടു-വെളിപ്പെടുത്തൽ

ഡെറാഡൂൺ: വാഹനാപകടത്തിൽപ്പട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ രക്ഷിക്കുന്നതിനു പകരം ഒരു സംഘം പണം കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. ദൈനിക് ജാ​ഗരൻ എന്ന ഹിന്ദി മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപോയതാണ് ഋഷഭ് പന്തിന്റെ വാഹനം അപകടത്തിൽപ്പെടാൻ കാരണമെന്ന് പൊലീസ് അറിയിച്ചു. അപകടസമയത്ത് ഋഷഭ് പന്ത് കാറില്‍ ഒറ്റയ്ക്കായിരുന്നു.തീ പടര്‍ന്നതിനെ തുടര്‍ന്ന് കാറിൽ...

നെറ്റിയില്‍ രണ്ട് മുറിവുകള്‍, കാല്‍മുട്ടിലെ ലിഗമെന്‍റിന് പരിക്ക്; പന്തിന്‍റെ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ

മുംബൈ: കാറപകടത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ട് ബിസിസിഐ. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ റിഷഭ് പന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡിവൈഡറില്‍ ഇടിച്ച കാര്‍ പൂര്‍ണമായും കത്തിനശിച്ചു. അപകടസമയത്ത് കാറില്‍ ക്രിക്കറ്റ് താരം തനിച്ചായിരുന്നു. പന്തിന്‍റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടെന്ന് ബിസിസിഐ...

റിഷഭ് പന്ത് വന്നത് പുതുവര്‍ഷം അമ്മയ്‌ക്കൊപ്പം ആഘോഷിക്കാന്‍, പക്ഷേ..! രക്ഷപ്പെട്ടത് അത്ഭുതകരമായി

ദില്ലി: കാറപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്ത് അപകടനില തരണം ചെയ്തിരുന്നു. ഇക്കാര്യം ബിസിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു. രാവിലെ 5.30ന് ഉത്തരാഖണ്ഡില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവിംഗിനിടെ ഉറങ്ങി പോയതോടെയാണ് അപകടം സംഭവിച്ചതെന്ന് പന്ത് പൊലീസിനോട് പറഞ്ഞിരുന്നു. ഹമ്മദ്പൂര്‍ ഝാലിന് സമീപം റൂര്‍ക്കിയിലെ നര്‍സന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഋഷഭ്...
- Advertisement -spot_img

Latest News

കേന്ദ്രബജറ്റിന് പിന്നാലെ കൂപ്പുകുത്തി സ്വർണവില; ഇന്ന് കുറഞ്ഞത് 2200 രൂപ

മുംബൈ: കേന്ദ്ര ബജറ്റിന് പിന്നാലെ രാജ്യത്ത് സ്വർണവിലയിൽ വൻ കുറവ്. ഗ്രാമിന് 250 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6495...
- Advertisement -spot_img