Sunday, July 6, 2025

petrol

രാജ്യത്ത് ഡീസൽ വിൽപ്പന ഇടിയുന്നു, കാരണം ഇതോ?!

നവംബറിൽ ഇന്ത്യയുടെ ഡീസൽ ഉപഭോഗം 7.5 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. 2022 നവംബറിൽ 7.33 ദശലക്ഷം ടണ്ണായിരുന്ന ഡീസൽ ഉപഭോഗം 2023 നവംബറിൽ 6.78 ദശലക്ഷം ടണ്ണായി കുറഞ്ഞു. ദീപാവലി അവധിയും മറ്റുമാണ് കാരണങ്ങൾ എന്നാണ് റിപ്പോര്‍ട്ടുകള്‍.  ഇന്ത്യയിലെ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഇന്ധനമാണ് ഡീസൽ, മൊത്തം പെട്രോളിയം ഉൽപന്ന ഉപഭോഗത്തിന്റെ 40 ശതമാനവും ഡീസലാണ്....

രാജ്യത്തെ ഇന്ധന വില കുറക്കുന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുനല്‍കാനാവില്ല; കൈയൊഴിഞ്ഞ് കേന്ദ്രപെട്രോളിയംമന്ത്രി ഹര്‍ദീപ് സിങ് പുരി

രാജ്യത്തെ ഇന്ധന വില കുറക്കുന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുനല്‍കാനാവില്ലെന്ന് കേന്ദ്രപെട്രോളിയംമന്ത്രി ഹര്‍ദീപ് സിങ് പുരി. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വില സ്ഥിരമായി തുടരുകയും കമ്പനികള്‍ക്ക് നല്ല വരുമാനം ലഭിക്കുകയും ചെയ്താല്‍ ചിലപ്പോള്‍ ഇന്ധനവില കുറഞ്ഞേക്കുമെന്ന് അദേഹം പറഞ്ഞു. 2022 ഏപ്രിലിനുശേഷം എണ്ണവില വര്‍ധപ്പിക്കില്ലെന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. അതിനാല്‍, ഉപഭോക്താക്കള്‍ക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍...

പിടിച്ചുനിൽക്കാൻ പെടാപ്പാട്: സെസിൽ പകച്ച് പമ്പുടമകൾ ജില്ലയിൽ ഒരുവർഷത്തിനിടെ പൂട്ട് വീണത് ഏഴ് പമ്പുകൾക്ക്

കാസർകോട് : അടിക്കടിയുണ്ടാകുന്ന ഇന്ധനവിലവർധന സാധാരണക്കാരനൊപ്പം ഡീലർമാരെയും പ്രതിസന്ധിയിലാക്കുന്നു. തൊട്ടടുത്ത കർണാടകയിലെ ഇന്ധനവിലയുമായുള്ള വലിയ അന്തരം മുതലാക്കി വലിയ വാഹനങ്ങൾ നാട്ടിലെ പമ്പുകളിൽ കയറാത്തത് വിപണിയെ ബാധിച്ചു. ഇക്കാരണം കൊണ്ട് മാത്രം ഒരുവർഷത്തിനിടെ ഏഴ് പമ്പുകൾക്കാണ് ജില്ലയിൽ താഴുവീണത്. തൊഴിലാളികളുടെ ശമ്പളമുൾപ്പെടെ പ്രതിദിനം ചെലവാകുന്ന തുകയ്ക്കുള്ള വിറ്റുവരവ് പോലുമില്ലാത്ത നിലയിലാണ് പമ്പുകൾ. ഒരുലിറ്റർ ഇന്ധനം വിറ്റാൽ...

പെട്രോൾ, ഡീസൽ വില അഞ്ചൂരൂപ മുതല്‍ 14 രൂപവരെ കുറച്ചേക്കും

രാജ്യത്തെ പെട്രോള്‍ ഡീസല്‍ വില അടുത്ത ആഴ്ച്ച കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ അഞ്ചിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച തീരുമാനം ഉണ്ടാകുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ അഞ്ചൂരൂപ മുതല്‍ 14 രൂപവരെ കുറച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിയുന്നതാണ് വിലയില്‍ കുറവ് വരുത്താന്‍ കാരണം. കഴിഞ്ഞ ജനുവരി മുതല്‍...

5 മാസങ്ങൾക്കുശേഷം പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു. ലിറ്ററിന് 40 പൈസ വീതമാണ് കുറഞ്ഞത്. സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 43 പൈസയുടെയും ഡീസലിന് 41 പൈസയുടെയും കുറവുണ്ട്. കൊച്ചിയില്‍ 105.29 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില. ലിറ്റര്‍ ഡീസലിന്റെ വില 94.25 രൂപയും. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില കുറഞ്ഞ സാഹചര്യത്തിലാണ്...
- Advertisement -spot_img

Latest News

ഉപ്പള, ഷിറിയ പുഴകളിൽ മഞ്ഞ ജാഗ്രതാ നിർദേശം

കാസർകോട് : ഉപ്പള പുഴയുടെ ഉപ്പള സ്റ്റേഷൻ, ഷിറിയ പുഴയിലെ പുത്തിഗെ സ്റ്റേഷൻ എന്നിവിടങ്ങളിൽ അപകടകരമാംവിധം ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജലസേചനവകുപ്പിന്റെ പ്രളയ സാധ്യതാ മുന്നറിയിപ്പ്. നദീതീരത്തുള്ളവർ...
- Advertisement -spot_img