Saturday, February 24, 2024

IPL 2023

വിജയച്ചിരി ചിരിച്ച് ജയ് ഷായുടെ ‘സിഗ്നല്‍’; അവസാനം എല്ലാം തകര്‍ത്ത് ജഡേജയുടെ മാസ് ഫിനിഷിംഗ്-വീഡിയോ

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത്-ചെന്നൈ പോരാട്ടത്തിന്‍റെ അവാസന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സ്. ക്രീസിലുണ്ടായിരുന്നത് ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്സര്‍ അടിച്ച ശിവം ദുബെയും രവീന്ദ്ര ജഡേജയും. എന്നാല്‍ മോഹിത് ശര്‍മ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിഞ്ഞതോടെ ചെന്നൈക്ക് ആദ്യ നാലു പന്തില്‍ നേടാനായത് നാലു റണ്‍സ് മാത്രം. ഇതോടെ അവസാന രണ്ട്...

ചാമ്പ്യന്‍ ചെന്നൈ; ഗുജറാത്തിനെ തകര്‍ത്ത് 5-ാം ഐപിഎല്‍ കിരീടം സ്വന്തമാക്കി ധോനിയും സംഘവും

അഹമ്മദാബാദ്: ഈ കിരീടം ധോണിക്കുള്ളത്, അഞ്ച് വിക്കറ്റിന്‍റെ ജയം, 5-ാം കിരീടം! രണ്ട് ദിനം മഴ കളിച്ച ഐപിഎല്‍ 2023 ഫൈനലില്‍ ഒടുവില്‍ എം എസ് ധോണിയും ചെന്നൈ സൂപ്പർ കിംഗ്സും അഞ്ചാം കിരീടമുയർത്തി. മഴ കാരണം 15 ഓവറില്‍ 171 ആയി പുതുക്കി നിശ്ചയിക്കപ്പെട്ട വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഎസ്കെ ഇന്നിംഗ്സിലെ അവസാന പന്തില്‍...

ഐപിഎല്ലിന്റെ പതിനാറാം സീസണിലൂടെ അംബാനിമാര്‍ സമ്പാദിച്ചത് കോടികള്‍

നിത അംബാനിയും മുകേഷ് അംബാനിയും ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ 100 ശതമാനം ഓഹരിയും സ്വന്തമാക്കി കഴിഞ്ഞു. 2008ല്‍ ടീമിനെ വാങ്ങാന്‍ ദശലക്ഷക്കണക്കിന് ഡോളര്‍ ചെലവഴിച്ചു. ഏഝ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മുകേഷ് അംബാനി ടീമിനെ സ്വന്തമാക്കാന്‍ 916 കോടി രൂപയാണ് ചെലവഴിച്ചത്. ഏറ്റവും വിജയകരമായ ഐപിഎല്‍ ടീമും അതോടൊപ്പം ഉയര്‍ന്ന ബ്രാന്‍ഡ് നിലനിര്‍ത്തിക്കൊണ്ട് ധാരാളം സ്‌പോണ്‍സര്‍മാരെ...

മുംബൈ-ഗുജറാത്ത് രണ്ടാം ക്വാളിഫയര്‍ പോരാട്ടം മഴ മുടക്കിയാല്‍ ഫൈനലില്‍ ആരെത്തും

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുകയാണ്. തുടര്‍ജയങ്ങളുമായി പോയന്‍റ് പട്ടികയില്‍ ഒന്നാമതെത്തിയശേഷം ആദ്യ ക്വാളിഫയറില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതാണ് ഗുജറാത്തിന് തിരിച്ചടിയായത്. മുംബൈ ആകട്ടെ മങ്ങിയ തുടക്കത്തിനുശേഷം ശരിയായ സമയത്ത് ഫോമിലേക്കുയര്‍ന്നാണ് ക്വാളിഫയറിന് യോഗ്യത നേടിയത്. എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ തകര്‍ത്താണ്...

കിരീടം നേടണോ ഈ ടീമിലേക്ക് മാറിക്കോ, അതാണ് നിനക്ക് നല്ലത്; കോഹ്‌ലിക്ക് ഉപദേശവുമായി കെവിൻ പീറ്റേഴ്‌സൺ

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് ഞായറാഴ്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പുറത്തായാൽ തന്നെ കോഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറി കൊണ്ട് ആർക്കും ഫലം ഉണ്ടായില്ല. എന്തിരുന്നാലും അദ്ദേഹത്തിന്റെ ഭാഗത്ത് നിൻ അത്തരം ഒരു മികച്ച ഇന്നിംഗ്സ് ഉണ്ടായത് കൊണ്ട് മാത്രം ടീം മാന്യമായ സ്‌കോറിൽ എത്തി. അല്ലെങ്കിൽ അവസ്ഥ അതിദയനീയം ആകുമായിരുന്നു എന്നുറപ്പാണ്. ലഭ്യമായ അവസാന പ്ലേ...

ഒരു രൂപ പോലും അവന് കൊടുക്കരുത്, അത് അർഹിക്കാത്ത താരമാണ് അദ്ദേഹം; സൂപ്പർ താരത്തിനെതിരെ ആഞ്ഞടിച്ച് ഗവാസ്‌ക്കർ

ജോഫ്ര ആർച്ചർ – ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളറുമാരിൽ ഒരാളായ താരത്തെ മുംബൈ ഇന്ത്യൻസ് മെഗാ ലേലത്തിൽ ഒരുപാട് പ്രതീക്ഷകളോടെയാണ് ടീമിൽ എടുക്കുന്നത്. ആർച്ചർ – ബുംറ കൂട്ടുകെട്ടിലെ മാജിക്ക് പ്രതീക്ഷിച്ച് അവർ ടീമിലെടുത്ത താരത്തിന് ഈ സീസണിൽ അവർ പ്രതീക്ഷിച്ച അത്ഭുതങ്ങൾ ഒന്നും കാണിക്കാൻ സാധിച്ചില്ല. ബുംറ ഇല്ലാത്ത സ്ഥിതിക്ക് അവരുടെ...

ഇന്ന് സണ്‍റൈസേഴ്സിനെ വീഴ്ത്താന്‍ ബാംഗ്ലൂര്‍ ശരിക്കും വിയര്‍ക്കും; കാരണം ഈ കണക്കുകള്‍

ഹൈദരാബാദ്: ഐപിഎല്ലില്‍ സ്വന്തം വിധിയും മറ്റ് ടീമുകളുടെ വിധിയും നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുകയാണ്. പ്ലേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദിന് ഒന്നും നഷ്ടപ്പെടാനില്ലെങ്കിലും ബാംഗ്ലൂരിന് അങ്ങനെയല്ല. ഇന്ന് തോറ്റാല്‍ അത് പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാകും. ആര്‍സിബിക്ക് രാജസ്ഥാനും മുംബൈയും ഉള്‍പ്പെടെ മാത്രമല്ല, മറ്റ്...

കോഹ്ലി ചാനൽ മാറി ട്വീറ്റ് ഡിലീറ്റ് ആക്കി മുങ്ങിക്കോ, ആവേശത്തിൽ അഭിനന്ദിച്ച് പണി മേടിച്ച് കിംഗ് കോഹ്ലി; മിക്കവാറും സ്പോൺസറുമാർ ഉടക്കും; സംഭവം ഇങ്ങനെ

യശസ്വി ജയ്‌സ്വാളിനെക്കുറിച്ച് ഷെയർ ചെയ്ത ട്വീറ്റ് ചിത്രത്തിൽ ജിയോ സിനിമ എന്ന് എഴുതിയിരിക്കുന്നതിനെ തുടർന്ന് വിരാട് കോലി ഉടൻ തന്നെ ആ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ജിയോ സിനിമ എന്ന് എഴുതാത്ത മറ്റൊരു ഫോട്ടോ ഏതാനും നിമിഷങ്ങൾക്കുള്ളിൽ കോഹ്‌ലി വീണ്ടും പങ്കിട്ടു. ഐ‌പി‌എൽ 2023-ന്റെ സ്റ്റാർ സ്‌പോർട്‌സിന്റെ ബ്രാൻഡ് അംബാസഡറാണ് ആർ‌സി‌ബി സൂപ്പർ സ്റ്റാർ....

പ്ലേ ഓഫ് വെള്ളത്തിലാക്കാന്‍ ‘മോക്ക’ വരുന്നു; രാജസ്ഥാന്‍-കൊല്‍ക്കത്ത പോരാട്ടത്തിലെ കാലാവസ്ഥാ പ്രവചനം

കൊല്‍ക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട മോക്ക ചുഴലിക്കാറ്റ് ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടെയുള്ള ടീമുകളുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ വെള്ളത്തിലാക്കുമെന്ന് ആശങ്ക. ചുഴലിക്കാറ്റ് ഇന്ന് അർധരാത്രിയോടെ തീവ്രചുഴലിക്കാറ്റായി മാറുമെന്നണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ തെക്കേ ഇന്ത്യയിലും ഒഡീഷ, ബംഗാള്‍ തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥനങ്ങളിലും അപ്രതീക്ഷിത മഴക്ക് സാധ്യതയുണ്ട്. ഇന്ന് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ചെന്നൈ...

10 വർഷങ്ങൾ കഴിഞ്ഞ് നടക്കുന്ന ലേലത്തിൽ എന്റെ മകനെ നിങ്ങൾ 10 കോടിക്ക് ടീമിൽ എടുക്കും, ആ തുക മാറ്റി വെക്കാൻ ഒരുങ്ങിക്കോ; മുംബൈ ഇന്ത്യൻസിനോട് ആവശ്യപ്പെട്ട് സൂപ്പർതാരം

വെറ്ററൻ ലെഗ് സ്പിന്നർ പിയൂഷ് ചൗള വളരെ മികച്ച സീസണാണ് ഇപ്പോൾ കളിക്കുന്നത്. 17 വിക്കറ്റുമായി മുംബൈ ഇന്ത്യൻസിന് വേണ്ടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതും താരം തന്നെയാണ്. ലേലത്തിൽ ടീമുകളെ ആകർഷിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ചൗള ഐപിഎൽ 2022ൽ ഇടംപിടിച്ചില്ല. എന്നിരുന്നാലും, 2022 ഡിസംബറിൽ നടന്ന മിനി ലേലത്തിൽ 34 കാരനായ താരത്തെ എംഐ...
- Advertisement -spot_img

Latest News

ഇനി ടൂവീലർ ലൈസൻസിന് കാലിൽ ഗിയറുള്ള ബൈക്ക് നിർബന്ധം, സിഗ്‍സാഗ് പരീക്ഷയാണെങ്കിൽ ഇങ്ങനെ പാടുപെടണം!

സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾ അടിമുടി മാറുകയാണ്. ഫോർവീലിനും ടൂവീലറിനുമൊക്കെ പുതിയ മാറ്റങ്ങൾ നിർദ്ദേശിക്കുന്ന സർക്കുലർ മോട്ടോർവാഹനവകുപ്പ് പുറത്തിറക്കിക്കഴിഞ്ഞു. ഇതിലെ പ്രധാന മാറ്റങ്ങളിൽ ഒന്നാണ് എച്ചിന്...
- Advertisement -spot_img